യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ദേശീയ പാഠ്യപദ്ധതി പുനഃപരിശോധന റിപ്പോര്‍ട്ട്: 10 പ്രധാന ശുപാര്‍ശകള്‍

ഇംഗ്ലണ്ടിലെ കൊച്ചുകുട്ടികള്‍ മുതല്‍ 19 വയസുവരെയുള്ളവരുടെ വിദ്യാഭ്യാസത്തെ കുറിച്ച് പ്രൊഫ. ബെക്കി ഫ്രാന്‍സിസ് നയിച്ച പാഠ്യപദ്ധതി-മൂല്യനിര്‍ണ്ണയ പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരു വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ തയ്യാറാക്കിയ 197 പേജുള്ള ഈ റിപ്പോര്‍ട്ട്, നിലവിലെ പാഠ്യപദ്ധതിയിലെ അമിത പരീക്ഷാഭാരവും വിഷയങ്ങളുടെ വ്യാപ്തിയും കുറച്ച് പഠനത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പ്രായോഗികവുമായ രീതിയിലേക്ക് മാറ്റണമെന്ന് ശുപാര്‍ശ ചെയ്യുന്നു. 7,000-ത്തിലധികം പൊതുപ്രതികരണങ്ങളും വിദഗ്ധരുടെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.


റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ 10 പ്രധാന ശുപാര്‍ശകള്‍-

ജി സി എസ് ഇ പരീക്ഷകളുടെ ദൈര്‍ഘ്യം 10 ശതമാനം കുറയ്ക്കുക, വിഷയങ്ങളുടെ ഉള്ളടക്കം ചുരുക്കുക, ഇംഗ്ലീഷ് ബാക്കലോറിയേറ്റ് സ്യൂട്ട് റദ്ദാക്കുക, പാഠ്യപദ്ധതിയില്‍ സാമൂഹിക വൈവിധ്യം വര്‍ധിപ്പിക്കുക, മതപാഠം ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമാക്കുക, ഇയര്‍ 8-ല്‍ ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ കുട്ടികളുടെ അഭിരുചി വിലയിരുത്തുക , പൗരത്വപാഠം പ്രാഥമികതലത്തില്‍ നിര്‍ബന്ധമാക്കുക, പ്രാഥമികതലത്തിലെ വ്യാകരണപാഠം പുനഃപരിശോധിക്കുക, കമ്പ്യൂട്ടിംഗ് സയന്‍സ് ജി സി എസ് ഇ പുനഃക്രമീകരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തുക, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ‘ട്രിപ്പിള്‍ സയന്‍സ്’ ജി സി എസ് ഇ (ബയോളജി, ഫിസിക്സ്, കെമിസ്ട്രി) തിരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പാക്കുക.

ഈ ശുപാര്‍ശകള്‍ ഇംഗ്ലണ്ടിലെ വിദ്യാഭ്യാസരംഗത്തെ കൂടുതല്‍ സുസ്ഥിരവും നവീനവുമായ ദിശയില്‍ നയിക്കുമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനാനുഭവം വര്‍ധിപ്പിക്കുകയും ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പാഠ്യപദ്ധതി പുനഃക്രമീകരിക്കുകയും ചെയ്യുകയാണ് ഇതിന്റെ മുഖ്യലക്ഷ്യം.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions