യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇടം നേടി മോര്‍ട്ട്ഗേജ്; ചെറുപ്പത്തിലേ ബജറ്റ് അവബോധം ഉണ്ടാകും

ഇംഗ്ലണ്ടിലെ സ്കൂളുകളുടെ പാഠ്യപദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണു സര്‍ക്കാര്‍ തീരുമാനം. കുട്ടികള്‍ക്ക് ബജറ്റ് തയാറാക്കുന്നതിനു മോര്‍ട്ട്ഗേജ് പ്രവര്‍ത്തനരീതി പഠിപ്പിക്കാനും പുതിയ പാഠ്യപദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. ഇത് കൂടാതെ കൃത്രിമബുദ്ധിയാല്‍ (AI) സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയാനുള്ള പരിശീലനം കുട്ടികള്‍ക്കു നല്‍കാനാണ് മറ്റൊരു പ്രധാന തീരുമാനം. പത്ത് വര്‍ഷത്തിന് ശേഷമാണ് ഒരു സമഗ്ര പാഠ്യപദ്ധതി അവലോകനം നടക്കുന്നത്.

ഇംഗ്ലീഷ്, ഗണിതം, തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ആധുനികതയുള്ള പാഠ്യപദ്ധതി ഒരുക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു. ഈ മാറ്റങ്ങള്‍ക്കൊപ്പം സ്കൂളുകളിലെ 'ഇംഗ്ലീഷ് ബാക്കലോറിയേറ്റ്' (EBacc) വിലയിരുത്തല്‍ രീതി ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് കല, സംഗീതം, കായികം തുടങ്ങിയ കൂടുതല്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജി സി എസ് ഇ പരീക്ഷകളുടെ ദൈര്‍ഘ്യം 10 ശതമാനം കുറയ്ക്കുക, വിഷയങ്ങളുടെ ഉള്ളടക്കം ചുരുക്കുക, ഇംഗ്ലീഷ് ബാക്കലോറിയേറ്റ് സ്യൂട്ട് റദ്ദാക്കുക, പാഠ്യപദ്ധതിയില്‍ സാമൂഹിക വൈവിധ്യം വര്‍ധിപ്പിക്കുക, മതപാഠം ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമാക്കുക, ഇയര്‍ 8-ല്‍ ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ കുട്ടികളുടെ അഭിരുചി വിലയിരുത്തുക , പൗരത്വപാഠം പ്രാഥമികതലത്തില്‍ നിര്‍ബന്ധമാക്കുക, പ്രാഥമികതലത്തിലെ വ്യാകരണപാഠം പുനഃപരിശോധിക്കുക, കമ്പ്യൂട്ടിംഗ് സയന്‍സ് ജി സി എസ് ഇ പുനഃക്രമീകരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തുക, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ‘ട്രിപ്പിള്‍ സയന്‍സ്’ ജി സി എസ് ഇ (ബയോളജി, ഫിസിക്സ്, കെമിസ്ട്രി) തിരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പാക്കുക എന്നിവ ശുപാര്‍ശയിലുണ്ടായിരുന്നു.

പുതിയ പാഠ്യപദ്ധതിയിലൂടെ സാമ്പത്തിക ബോധവല്‍ക്കരണം, ഡേറ്റാ സയന്‍സ്, എഐ എന്നിവയിലേക്കുള്ള അടിസ്ഥാന പരിജ്ഞാനം, കാലാവസ്ഥാ മാറ്റം, വൈവിധ്യ പ്രതിനിധാനം തുടങ്ങിയ വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കും.

ഒരു വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ തയ്യാറാക്കിയ 197 പേജുള്ള ഈ റിപ്പോര്‍ട്ട്, നിലവിലെ പാഠ്യപദ്ധതിയിലെ അമിത പരീക്ഷാഭാരവും വിഷയങ്ങളുടെ വ്യാപ്തിയും കുറച്ച് പഠനത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പ്രായോഗികവുമായ രീതിയിലേക്ക് മാറ്റണമെന്ന് ശുപാര്‍ശ ചെയ്യുന്നു. 7,000-ത്തിലധികം പൊതുപ്രതികരണങ്ങളും വിദഗ്ധരുടെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

എന്നാല്‍ അധ്യാപക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യമായ ഫണ്ടിന്റെയും അധ്യാപകരുടെയും അഭാവം ചൂണ്ടിക്കാട്ടി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions