യു.കെ.വാര്‍ത്തകള്‍

എംഎച്ച്ആര്‍എ യുടെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസറായി മലയാളി നിയമിതനായി

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സി (എം എച്ച് ആര്‍ എ) യുടെ ആദ്യത്തെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസറായി മലയാളിയായ പ്രൊഫ. ജേക്കബ് ജോര്‍ജ് നിയമിതനായി. ശാസ്ത്രീയ മികവ് കൈവരിക്കാന്‍ സഹായിക്കുന്ന ഒരു സുപ്രധാന തസ്തികയാണിത്. മാത്രമല്ല, എംഎച്ച്ആര്‍എയുടെ ശാസ്ത്രീയ നയങ്ങളിലൂടെ ഭാവിയിലെ റെഗുലേഷനുകള്‍ക്ക് രൂപം നല്‍കാനും കഴിയും. നിലവില്‍ യൂണിവേഴ്സിറ്റി ഓഫ് ഡണ്‍ഡീ മെഡിക്കല്‍ സ്‌കൂളില്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍ ആന്‍ഡ് തെറപ്യുറ്റിക്‌സ് വിഭാഗത്തിലെ പ്രൊഫസറാണ് അദ്ദേഹം ഇപ്പോള്‍.

കൂടാതെ എന്‍ എച്ച് ടെയ്‌സൈഡില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായും കാര്‍ഡിയോവാസ്‌കുലാര്‍ റിസ്‌ക് സര്‍വീസിന്റെ ക്ലിനിക്കല്‍ ലീഡ് ആയും പ്രവര്‍ത്തിക്കുന്നൂണ്ട്. ക്ലിനിക്കല്‍ ഫാര്‍മക്കോളജിയിലും ജനറല്‍ ഇന്റേണല്‍ മെഡിസിനിലും യോഗ്യത നേടിയിട്ടുള്ള ആളാണ് പ്രൊഫ ജേക്കബ് ജോര്‍ജ്. മലേഷ്യയില്‍ താമസമാക്കിയ മലയാളി ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം ബ്രിട്ടനിലായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

പൊതുജനാരോഗ്യ പരിപാലനത്തില്‍ വളരെ സുപ്രധാനമായ ഒരു പങ്കാണ് എം എച്ച് ആര്‍ എ നിര്‍വഹിക്കുന്നത്. അതിനോടൊപ്പം ഈ രംഗത്ത് ഇന്നോവേഷനുകള്‍ ത്വരിതപ്പെടുത്തുന്നതിലും അവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഏറെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തില്‍ എംഎച്ച്ആര്‍എയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രൊഫ. ജേക്കബ് ജോര്‍ജിന്റെ പ്രതികരണം.

റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് എഡിന്‍ബര്‍ഗ്, യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി, ബ്രിട്ടീഷ് ഹൈപ്പര്‍ടെന്‍ഷന്‍ സൊസൈറ്റി എന്നിവയില്‍ ഫെല്ലോഷിപ്പ് ഉള്ള വ്യക്തിയാണ് അദ്ദേഹം. അതിനൊപ്പം യുക്രൈനിലെ നിപ്രോ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ്. യൂണിവേഴ്സിറ്റി ഓഫ് ഷെഫീല്‍ഡ് ആന്‍ഡ് ഡണ്‍ഡീയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദെഹം സ്‌കോട്ടിഷ് ഗവണ്മെന്റ് ആക്സസ് ടു മെഡിസിന്‍സ്, ഹോറിസോണ്‍ സ്‌കാനിംഗ് അഡ്വൈസറി ബോര്‍ഡ്, എന്നിവയുടെ ചെയര്‍പേഴ്സണും, സ്‌കോട്ടിഷ് മെഡിസിന്‍സ് കണ്‍സോര്‍ഷ്യത്തിന്റെ ദേശീയ അദ്ധ്യക്ഷനുമാണ്.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions