കാന്‍സര്‍ രോഗികള്‍ക്ക് ജിപിയുടെ ചികിത്സാ നിര്‍ദ്ദേശം ലഭിച്ചാല്‍ പരമാവധി രണ്ടു മാസത്തിനുള്ളില്‍ ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്‍കണമെന്ന് വിദഗ്ധര്‍. ലാന്‍സറ്റ് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ രോഗികളെ അവരുടെ ആശുപത്രിയില്‍ ചികിത്സിക്കാന്‍ കഴിയില്ലെങ്കില്‍ എന്‍എച്ച്എസ് മറ്റൊരു ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ വിദേശത്തോ ചികിത്സ ക്രമീകരിക്കാന്‍ ബാധ്യസ്ഥരായിരിക്കണമെന്നാണ് അര്‍ത്ഥമാക്കുന്നത്.
ഡെന്‍മാര്‍ക്കില്‍ കാന്‍സര്‍ രോഗികള്‍ക്ക് 28 ദിവസത്തിനുള്ളില്‍ ചികിത്സ ആരംഭിക്കാനുള്ള നിയമാവകാശമുണ്ട്. ഈ സംവിധാനം രോഗികളുടെ ജീവിത രക്ഷാ നിരക്ക് ഉയര്‍ത്തുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്തതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദേശീയ കാന്‍സര്‍ പദ്ധതി ഗുണകരമായിട്ടില്ല.
കാന്‍സര്‍ രോഗികള്‍ക്ക് അവരുടെ ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടര്‍മാര്‍ക്കെതിരെ ലഭിക്കാനുള്ള അവകാശവും നിയമം മൂലം സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചികിത്സ വൈകുന്നത് മൂലം പലരോഗികളും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇതിന് പരിഹാരമാണ് വിദഗ്ധര്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്.