യു.കെ.വാര്‍ത്തകള്‍

10 വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്‌ട്രേഷന്‍ ഫീസ് കൂട്ടാന്‍ എന്‍എംസി; ആഴ്ചകള്‍ നീളുന്ന ചര്‍ച്ച തുടങ്ങി

യുകെയിലെ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫൈറി കൗണ്‍സില്‍(എന്‍എംസി) പത്തുവര്‍ഷത്തിനുശേഷം ആദ്യമായി രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിക്കാന്‍ നീക്കം തുടങ്ങി. നവംബര്‍ 3ന് ആരംഭിച്ച് 12 ആഴ്ച നീളുന്ന ചര്‍ച്ച ജനുവരി 26ന് അവസാനിക്കും. കഴിഞ്ഞ പത്തുവര്‍ഷമായി ഫീസ് മാറ്റമില്ലാതെ തുടരുന്നതിനാല്‍ കൗണ്‍സിലിന്റെ വരുമാനം 28 ശതമാനം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 180 മില്യണ്‍ പൗണ്ട് വരെ വരുമാന നഷ്ടമുണ്ടായതായി എന്‍എംസി വ്യക്തമാക്കുന്നു.

നിലവില്‍ 120 പൗണ്ട് വാര്‍ഷിക ഫീസ് 143 പൗണ്ടാക്കാനാണ് നിര്‍ദ്ദേശം. ഒപ്പം അന്തര്‍ദേശീയമായി രജിസ്‌ട്രേഷന്‍ അപേക്ഷിക്കുന്നവര്‍ക്കും അധിക യോഗ്യതകള്‍ ചേര്‍ക്കുന്നവര്‍ക്കും നല്‍കേണ്ട ഫീസ് കൂട്ടാനും പദ്ധതിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19 മില്യണ്‍ പൗണ്ടും ഇത്തവണ 27 മില്യണ്‍ പൗണ്ടും കുറവ് പ്രതീക്ഷിക്കുന്നതിനാല്‍ എന്‍എംസി ഇപ്പോള്‍ റിസേര്‍വ് ഫണ്ടുപയോഗിക്കുകയാണ്. ചെലവു ചുരുക്കി 3.1 മില്യണ്‍ പൗണ്ട് ലാഭിക്കാനും ആലോചനയുണ്ട്.

സംഘടനയുടെ സാമ്പത്തിക ഉറപ്പ് വീണ്ടെടുക്കാനും നഴ്‌സിങ് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുമാണ് ഫീസ് വര്‍ധന ലക്ഷ്യം. ചര്‍ച്ചയ്ക്ക് പിന്നാലെ വൈകാതെ കൗണ്‍സില്‍ വര്‍ധന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

എക്കാലത്തേക്കാള്‍ കൂടുതല്‍ നഴ്സിംഗ് - മിഡ്വൈഫറി പ്രൊഫഷണലുകളെയാണ് ഇപ്പോള്‍ എന്‍ എം സി നിരീക്ഷിക്കുന്നത്. 2015 ല്‍ 6,86,782 പേര്‍ രജിസ്റ്റര്‍ ചെയ്തയിടത്ത് ഇപ്പോഴുള്ളത് 8,53,707 പേരാണ്. ഇതില്‍, 2018 മുതല്‍ ഇംഗ്ലണ്ടില്‍ നിലവില്‍ വന്ന നഴ്സിംഗ് അസിസ്റ്റന്‍സ് എന്ന തസ്തികയിലുള്ളവരും ഉള്‍പ്പെടും.

ബ്രിട്ടനില്‍, തൊഴില്‍ക്ഷമത പ്രായപരിധിയിലുള്ളവരെ നിയന്ത്രിക്കുന്ന 50 റെഗുലേറ്റര്‍മാരില്‍ ഒന്നായ എന്‍ എം സിയുടെ മെഡിക്കല്‍ പ്രൊഫഷണലുകളുടെ റെജിസ്റ്റര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ രജിസ്റ്ററുകളില്‍ ഒന്നാണ്. മാത്രമല്ല, യു കെയില്‍ പലയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന 99 അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും ഇപ്പോള്‍ എന്‍ എം സി വഹിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലൂടേ 1,15,000ല്‍ അധികം നഴ്സിംഗ് - മിഡ്വൈഫറി വിദ്യാര്‍ത്ഥികള്‍ക്ക് 2,757ല്‍ ഏറെ പ്രോഗ്രാമുകളും ലഭ്യമാക്കുന്നുണ്ട്. ഇവയ്ക്കെല്ലാം പുറമെയാണ് നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കൂടി വരുന്നത് സൃഷ്ടിക്കുന്ന അമിത സമ്മര്‍ദ്ദം.

ഇത്തരമൊരു സാഹചര്യത്തില്‍ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക കണ്ടെത്തേണ്ട സാഹചര്യമാണ് എന്‍ എം സിയ്ക്കുള്ളത്. 2023 - 24 കാലഘട്ടത്തില്‍ ലഭിച്ച വരുമാനത്തേക്കാള്‍ 1.1 മില്യണ്‍ പൗണ്ട് കൂടുതലായി എന്‍ എം സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കേണ്ടതായി വന്നു. ഈ വര്‍ഷം 27 മില്യണ്‍ പൗണ്ടിന്റെ കമ്മി ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ചില തസ്തികകള്‍ ഇല്ലാതെയാക്കാന്‍ എന്‍ എം സി ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. ഇത് ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ കുറവ് വരുത്തും. മാത്രമല്ല, വേതന ഇതര ചെലവുകളില്‍ പ്രതിവര്‍ഷം 3.1 പൗണ്ടിന്റെ കുറവ് വരുത്താനും പദ്ധതിയുണ്ട്.

എന്‍എംസിയുടെ പ്രവര്‍ത്തന ചെലവില്‍ 97 ശതമാനവും വരുന്നത് ഫീസുകളില്‍ നിന്നാണ് എന്നതിനാല്‍ ഫീസ് വര്‍ധിപ്പിക്കാതിരിക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പറയുന്നത്. നഴ്സുമാര്‍, മിഡ്വൈഫുമാര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി ആര്‍ക്കും കണ്‍സള്‍ട്ടേഷനില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താം.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions