ലേബര്‍ പ്രകടനപത്രികയെല്ലാം കാറ്റിപ്പറത്തി ബജറ്റില്‍ പെന്‍ഷന്‍കാരെയും പിഴിയാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ബജറ്റ് അവതരണത്തില്‍ പെന്‍ഷന്‍ പോട്ടുകളില്‍ നിന്നും പണം പിടിക്കാനുള്ള പദ്ധതിയുമായി ചാന്‍സലര്‍ രംഗത്തിറങ്ങുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ജോലിക്കാര്‍ സാലറി ത്യജിച്ച് പെന്‍ഷന്‍ സ്‌കീമുകളിലേക്ക് മാറ്റുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ജോലിക്കാര്‍ക്കും, എംപ്ലോയേഴ്‌സിനും നല്‍കുന്ന നികുതിരഹിത പരിധി ഉയര്‍ത്തുകയാണ് റീവ്‌സിന്റെ ഉദ്ദേശം. ഇതുവഴി 2 ബില്ല്യണ്‍ പൗണ്ട് ഖജനാവിലേക്ക് ഉയര്‍ത്താന്‍ ചാന്‍സലര്‍ക്ക് സാധിക്കും.
എന്നാല്‍ പെന്‍ഷന്‍ സേവിംഗ്‌സ് നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വേട്ടയാടുന്നത് ലേബര്‍ എംപിമാരില്‍ നിന്നും ഉള്‍പ്പെടെ വിമര്‍ശനത്തിന് ഇടയാക്കും. ഇതിന് പുറമെ ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്നും വ്യക്തമായതിനാല്‍ പാര്‍ട്ടി എംപിമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഗവണ്‍മെന്റ്.
നവംബര്‍ 26ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പൊതുഖജനാവില്‍ കുറവുള്ള വരുമാനം കണ്ടെത്തുകയാണ് റീവ്‌സിന്റെ ഉദ്ദേശം. ഇന്‍കം ടാക്‌സില്‍ 2 പെന്‍സ് വരെ വര്‍ദ്ധന നടപ്പിലാക്കാന്‍ ചാന്‍സലര്‍ തയ്യാറാകുമെന്നാണ് കരുതുന്നത്. 50,270 പൗണ്ടില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 2 പെന്‍സ് നാഷണല്‍ ഇന്‍ഷുറന്‍സ് ഇളവ് നല്‍കുകയും ചെയ്യുമെന്നാണ് സൂചന.
എന്നാല്‍ ഇതിന്റെ ആശ്വാസം പെന്‍ഷന്‍കാര്‍ക്ക് ലഭിക്കില്ല. കാരണം ജോലിക്കാര്‍ക്ക് സമാനമായി ഇവര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കുന്നില്ല. ഉയര്‍ന്ന വരുമാനക്കാര്‍ക്കും ഈ നീക്കം തിരിച്ചടിയാകും. 50,270 പൗണ്ടിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കട്ടിംഗ് ലഭിക്കില്ലെന്നതിനാല്‍ ഇതുവഴിയും 6 ബില്ല്യണ്‍ പൗണ്ട് വരെ നേടാമെന്നതാണ് റീവ്‌സിന്റെ പദ്ധതി.