ടെല്‍ഫോഡില്‍ മരണമടഞ്ഞ തോമസ് കുരുവിളയ്ക്ക് അന്ത്യവിശ്രമം യുകെയില്‍. ടെല്‍ഫോഡിലെ ആദ്യകാല കുടിയേറ്റ മലയാളിയായ തോമസ് കുരുവിള(59)യുടെ ഭൗതികശരീരം പൊതുദര്‍ശനം 14 നും സംസ്‌കാരം 15നും നടത്തും.
14 വൈകിട്ട് 7 മുതല്‍ 9 വരെ സെന്റ് മേരീസ് കത്തോലിക്ക ചര്‍ച്ചില്‍ പൊതുദര്‍ശനവും 15ന് രാവിലെ 9 മണിക് ഇതേ ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷകളും തുടര്‍ന്ന് 12 30ന് വെല്ലിങ്ടണ്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടത്തുന്നതാണ്. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കറുത്ത കളര്‍ ഉള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ടെല്‍ഫോര്‍ഡ് പ്രിന്‍സസ് റോയല്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു തോമസ് ആകസ്മികമായി മരണമടഞ്ഞത്. കോട്ടയം എസ് എച്ച് മൗണ്ട് ഇടവക അമ്പലപറമ്പില്‍ പരേതരായ കുരുവിള, മറിയാമ്മ ദമ്പതികളുടെ 9 മക്കളില്‍ ഏറ്റവും ഇളയ മകനാണ്. ഇടുക്കി സേനാപതി ഇടവക കീഴേട്ടുകുന്നേല്‍ ജോണ്‍ മേരി ദമ്പതികളുടെ മകള്‍ മിനിയാണ് പരേതന്റെ ഭാര്യ. മക്കള്‍ മെറിന്‍, അനീറ്റ. മരുമകന്‍-ടോണി,
പൊതുദര്‍ശനവും സംസ്‌കാരവും നടക്കുന്ന പള്ളിയുടെ അഡ്രസ്സ്:
St Mary's Catholic Church,
70 High Street, Madeley, Telford- TF75AH.
Funeral service at Wellington Cemetery TF11QR.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു- 07878 981078
സംസ്‌കാര ദിവസം പാര്‍ക്കിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കും താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക :
പോള്‍സണ്‍- 07574 535178
പള്ളിക്കടുത്തുള്ള ടെസ്‌കോ കാര്‍പാര്‍ക്കില്‍, അതുപോലെ മെഡ്ലി പോലീസ് സ്റ്റേഷന്‍ സമീപം എന്നിവടങ്ങളില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.