യു.കെ.വാര്‍ത്തകള്‍

റോഡുകളും ഷോപ്പുകളും കെയര്‍ ഹോമുകളും വരെ.. യുകെയിലെ ആദ്യ എഐ നഗരം ഒരുങ്ങുന്നു

യുകെയിലെ ആദ്യത്തെ നിര്‍മ്മിത ബുദ്ധി (എ ഐ) നഗരം പണിയുന്നതിനുള്ള പദ്ധതി ഹൗസിംഗ് സെക്രട്ടറി വെളിപ്പെടുത്തി. പുതിയ ആധുനീക ഉദ്യാന നഗരങ്ങളിലെ പ്രധാന ഭാഗങ്ങളിലെയെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുവാനുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. റോഡുകള്‍, ഷോപ്പുകള്‍, കെയര്‍ ഹോമുകള്‍ എന്നിവയെല്ലാം നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു നഗരമാണ് സ്വപ്നം കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി മൂന്ന് പുതിയ പട്ടണങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുമെന്നായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം. പുതിയ പട്ടണങ്ങള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ 12 ഇടങ്ങളുടെ പട്ടിക ഒരു സ്വതന്ത്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷക്കാലം കൊണ്ട് ഇംഗ്ലണ്ടില്‍ 15 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്ന ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഈ 'ഭാവിയുടെ പട്ടണങ്ങള്‍'. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ബ്രിട്ടനില്‍ നിര്‍മ്മിച്ച ഉദ്യാന നഗരങ്ങളുടെ മാതൃകയിലായിരിക്കും ഇവ നിര്‍മ്മിക്കുക.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions