യു.കെ.വാര്‍ത്തകള്‍

ട്രംപിന്റെ പ്രസംഗം വളച്ചൊടിച്ചുകൊടുത്തു; ബിബിസി ഡയറക്ടര്‍ ജനറലും ന്യൂസ് ചീഫ് എക്‌സിക്യൂട്ടീവും രാജിവെച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധിരിപ്പിച്ചെന്ന ആരോപണത്തിനും വിവാദത്തിനും പിന്നാലെ ബിബിസി തലപ്പത്ത് രാജി. ബിബിസി ഡയറക്ടര്‍ ജനറല്‍ ടീം ഡേവിയും വാര്‍ത്താ വിഭാഗം ചീഫ് എക്‌സിക്യൂട്ടിവ് ഡെബോറ ടര്‍ണസുമാണ് രാജിവച്ചത്.

വിഷയത്തില്‍ ബിബിസിക്കുള്ളിലെ മെമ്മോ ബിബിസി എഡിറ്റോറിയല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കമ്മറ്റി മുന്‍ ഉപദേഷ്ടാവ് മൈക്കല്‍ പ്രെസ്‌കോട്ടില്‍ നിന്ന് ചോര്‍ന്ന് ദി ടെലിഗ്രാഫ് വാര്‍ത്തയാക്കിയിരുന്നു. ഇതോടെയാണ് സംഭവം പുറ പുറത്തായത് .

കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ചെയ്ത ട്രംപ് എ സെക്കന്‍ഡ് ചാന്‍സ് എന്ന ബിബിസി പനോരമ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ട്രംപിന്റെ പ്രസംഗത്തെ ചൊല്ലിയാണ് ആക്ഷേപമുയര്‍ന്നത്. 2021 ജനുവരിയിലെ ക്യാപിറ്റല്‍ ഹില്‍ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തു എന്നായിരുന്നു ആരോപണം. ട്രംപിന്റെ രണ്ടു വ്യത്യസ്ത പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്തു ഒന്നാക്കി മാറ്റുകയും ഇതു ഡോക്യുമെന്ററിയില്‍ ചേര്‍ത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ആരോപണമുയര്‍ന്നത്.

ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ടീം ഡേവി പ്രതികരിച്ചു.

പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദം ഏറെ സ്‌നേഹിക്കുന്ന ബിബിസി എന്ന സ്ഥാപനത്തെ മോശമായി ബാധിച്ചു. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സമീപ കാലത്തായി ബിബിസി പക്ഷാപാതപരമായി പെരുമാറുന്നു എന്ന ആരോപണങ്ങള്‍ തെറ്റാണെന്നും ഡെബോറ ടര്‍ണസ് പറഞ്ഞു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions