യു.കെ.വാര്‍ത്തകള്‍

സമ്മറിലും അഞ്ചിലൊന്ന് എ&ഇ രോഗികള്‍ക്കും ചികിത്സ ഇടനാഴിയില്‍!

എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദം നേരിടുന്ന വിന്ററിനു മുമ്പേ തന്നെ കാര്യങ്ങള്‍ അവതാളത്തില്‍. വിന്ററില്‍ നടക്കുന്ന ഇടനാഴികളിലെ ചികിത്സ സമ്മറിലും നടക്കുകയാണ്. സമ്മറിലും എന്‍എച്ച്എസില്‍ അഞ്ചിലൊന്ന് എ&ഇ രോഗികള്‍ക്കും ചികിത്സ ഇടനാഴിയില്‍ ആയിരുന്നെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നു.

ഇത് ഇപ്പോള്‍ സാധാരണ കാര്യമായി മാറിക്കഴിഞ്ഞെന്നാണ് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ മുതല്‍ ആഗസ്റ്റ് വരെ ഇംഗ്ലണ്ടിലെ 58 ആശുപത്രികളിലെ ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച വിവരമാണ് ഇത് വെളിപ്പെടുത്തുന്നത്. ആശുപത്രി ബെഡ് ലഭിക്കാനുള്ള കാലതാമസമാണ് രോഗികളെ അപകടത്തിലാക്കുന്നതെന്ന് 78 ശതമാനം വിശ്വസിക്കുന്നു.

വാര്‍ഡ് ബെഡുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നത് മൂലം നിരവധി മണിക്കൂറുകളാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി കാത്തിരിക്കേണ്ടി വരുന്നത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ദൈര്‍ഘ്യമേറിയ അനാവശ്യമായ ബുദ്ധിമുട്ടിപ്പിക്കല്‍ നടക്കുന്ന ഇടമായി മാറിയിരിക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറഞ്ഞു.

രോഗികളെ ഇടനാഴികളിലും, കബോര്‍ഡിലും, ബാത്ത്‌റൂമിലും വരെ ചികിത്സിക്കുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും, ആശുപത്രി മേധാവികളും നടത്തുന്ന ശ്രമങ്ങള്‍ എങ്ങുമെത്താതെ പോകുകയാണ്. ജനുവരി മാസം ലണ്ടനിലെ ഒരു ആശുപത്രി 'കോറിഡോര്‍ നഴ്‌സ്' തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ തേടിയെന്നത് ഞെട്ടിക്കുന്ന അവസ്ഥയ്ക്ക് തെളിവാണ്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions