യു.കെ.വാര്‍ത്തകള്‍

ആശ്വാസമായി അഞ്ച് പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ചു

യുകെയിലെ അഞ്ച് മോര്‍ട്ട്‌ഗേജ് ദായകര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍, ദീര്‍ഘകാലത്തേക്ക് മോര്‍ട്ട്‌ഗേജ് നിരക്ക് കുറഞ്ഞുകൊണ്ടിരിക്കില്ല എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് മുതല്‍ എച്ച് എസ് ബി സി, സാന്റാന്‍ഡര്‍, ടി എസ് ബി, നാറ്റ്വെസ്റ്റ്, പ്രിന്‍സിപാലിറ്റി ബില്‍ഡിംഗ് സൊസൈറ്റി എന്നിവരാണ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നത്. വായ്പാദാതാക്കള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ് കുറയ്ക്കല്‍.

എച്ച് എസ് ബി സി, താമസിക്കുന്നതിനായി വീട് വാങ്ങുന്നവര്‍ക്കും വാടകയ്ക്ക് നല്‍കാനായി വീടു വാങ്ങുന്നവര്‍ക്കും നല്‍കുന്ന മോര്‍ട്ട്‌ഗേജില്‍ നിരക്ക് കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഇവര്‍ നിരക്ക് കുറയ്ക്കുന്നത്. കൃത്യമായി എത്ര കുറവ് ഉണ്ടാകുമെന്നത് ബാങ്ക് ഇന്ന് മാത്രമെ പ്രഖ്യാപിക്കുകയുള്ളു. അതേസമയം, റെസിഡെന്‍ഷ്യല്‍ ഫിക്സ്ഡ് നിരക്കുകളില്‍ സാന്റാന്‍ഡര്‍ ഈ മാസം രണ്ടാം തവണയും കുറവ് വരുത്തുകയാണ്. ഇത്തവണ 0.14 ശതമാനം വരെയാണ് കുറവ് വരുത്തുക.

താമസിക്കുന്നതിനായി വീട് വാങ്ങുന്നവര്‍ക്കും, വാടകയ്ക്ക് നല്‍കുന്നതിനായി വീട് വാങ്ങുന്നവര്‍ക്കും അതുപോലെ റീമോര്‍ട്ട്‌ഗേജിംഗിനും 0.15 ശതമാനത്തിന്റെ കുറവാണ് ടി എസ് ബി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിന്‍സിപ്പാലിറ്റി ബില്‍ഡിംഗ് സൊസൈറ്റി 0.13 ശതമാനത്തിന്റെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാറ്റ്വെസ്റ്റ് ആണെങ്കില്‍, കുറഞ്ഞ നിരക്കിലുള്ള ചില ബൈ ടു ലെറ്റ് മോര്‍ട്ട്‌ഗേജ് ഡീലുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions