യു.കെ.വാര്‍ത്തകള്‍

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതുക്കിയ മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം. പതിമൂന്ന് പേര്‍ മരണമടയുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ ചില പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന തോതിലുള്ള സൂരക്ഷാഭീഷണി ഉള്ളതിനാലാണ് ഈ മുന്നറിയിപ്പെന്നും പറയുന്നു.

ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സന്ദര്‍ശനം അരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അടച്ചിട്ടിരിക്കുന്ന വാഗ - അട്ടാരി അതിര്‍ത്തി ഉള്‍പ്പടെയാണിത്. അതുപോലെ, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍, ശ്രീനഗര്‍, ജമ്മു ശ്രീനഗര്‍ നാഷണല്‍ ഹൈവെ എന്നിവിടങ്ങളിലും യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്.

എന്നാല്‍, ജമ്മുവിലേക്കും ജമ്മുവില്‍ നിന്നും വിമാനമാര്‍ഗം സഞ്ചരിക്കുന്നതിന് വിലക്കില്ല. അതുപോലെ ജമ്മു നഗരത്തിനുള്ളില്‍ സഞ്ചരിക്കുന്നതിനും വിലക്കില്ല. ഇംഫാല്‍ ഉള്‍പ്പടെ മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിലേക്കും അത്യാവശ്യമെങ്കില്‍ മാത്രമെ യാത്ര ചെയ്യാവൂ എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions