യു.കെ.വാര്‍ത്തകള്‍

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളി വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു


യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളി വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി ജോസ് മാത്യു (51) ആണ് വിടപറഞ്ഞത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം .

സംഭവസമയത്ത് ഭാര്യ ഷീബ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടില്‍ ഇളയ മകള്‍ മരിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് കുഴഞ്ഞുവീണത് കണ്ടതോടെ മകള്‍ അടിയന്തരമായി സമീപവാസിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ മലയാളി പെണ്‍കുട്ടിയെ വിളിക്കുകയും സിപിആര്‍ നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് അറിയിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചേര്‍ന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മക്കള്‍ : കെവിന്‍, കാരള്‍, മരിയ

സീറോ മലബാര്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിന്റെ സജീവാംഗമായിരുന്നു ജോസ് മാത്യു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions