യു.കെ.വാര്‍ത്തകള്‍

ബജറ്റ് അടുത്തിരിക്കവേ ലേബര്‍ പാര്‍ട്ടിയില്‍ അടി മൂക്കുന്നു; തന്നെ ചാടിച്ചാല്‍ പൊതുതെരഞ്ഞെടുപ്പെന്ന് സ്റ്റാര്‍മര്‍


ഒന്നരപതിറ്റാണ്ടിനുശേഷം അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടി വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ജനപ്രീതിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയും ഇടിഞ്ഞു താഴുകയാണ്. പാര്‍ട്ടിയിലും സര്‍ക്കാരിലും അതൃപ്‍തി കൂടുകയാണ്. അതിനിടെ ബജറ്റ് അവതരണത്തിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ലേബര്‍ സര്‍ക്കാര്‍. പാര്‍ട്ടിയിലെ ഉള്‍പ്പോര് മറനീക്കി പുറത്തുവന്നതോടെ പ്രധാനമന്ത്രി കാബിനറ്റ് മന്ത്രിമാര്‍ക്കെതിരെ തന്നെ രംഗത്ത് വന്നു. തന്നെ പുറത്താക്കി പ്രധാനമന്ത്രിയാകാനുള്ള നീക്കത്തില്‍ മുന്നിലുള്ള ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗാണെന്ന് മനസ്സിലാക്കിയ കീര്‍ സ്റ്റാര്‍മര്‍ പരസ്യമായ കുറ്റപ്പെടുത്തല്‍ നടത്തി.

എന്നാല്‍ സ്ട്രീറ്റിംഗിനെ കുത്താനുള്ള ശ്രമത്തില്‍ തിരിച്ചടി ഉണ്ടായത് പ്രധാനമന്ത്രിക്കാണ്. ഇത് മനസ്സിലാക്കി തന്റെ കാബിനറ്റിലെ ഒരു അംഗത്തെയും ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചു. ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗന്‍ മക്‌സ്വീനിയാണ് ഹെല്‍ത്ത് സെക്രട്ടറിക്ക് എതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം.

സ്വന്തം മന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മക്‌സ്വീനിയെ പുറത്താക്കാന്‍ രോഷാകുലരായ എംപിമാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ദീര്‍ഘകാല സഹായിയായ ഇദ്ദേഹം പുറത്തായാല്‍ പിന്നാലെ സ്റ്റാര്‍മറുടെ കസേരയും തെറിക്കുമെന്നാണ് ആശങ്ക. ലേബറിന്റെ ജനപ്രീതി ചരിത്രപരമായ താഴ്ചയിലാണ് എത്തിനില്‍ക്കുന്നത്. അതിനാല്‍ നേതൃപോരാട്ടത്തിനുള്ള സാധ്യതകളും തെളിയുന്നുണ്ട്.

ബജറ്റ് കഴിയുന്നതോടെ സ്റ്റാര്‍മര്‍ക്ക് കസേര നഷ്ടമാകുമെന്ന് അടുപ്പക്കാര്‍ ഭയക്കുന്നു. നികുതി വര്‍ധനവുകള്‍ ഈ ആഘാതം ഉറപ്പാക്കുമെന്നാണ് കരുതുന്നത്. ഇതിനിടെ സ്ട്രീറ്റിംഗിന് എതിരായ ബ്രീഫിംഗില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ലേബര്‍ പാര്‍ട്ടി ചെയര്‍മാന്‍ അന്നാ ടര്‍ലി പറഞ്ഞു. വിഷയത്തില്‍ സ്റ്റാര്‍മര്‍ ഹെല്‍ത്ത് സെക്രട്ടറിയോട് ക്ഷമ ചോദിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

റീഫോം യുകെയുടെ അമ്പരപ്പിക്കുന്ന വളര്‍ച്ചയും ലേബര്‍ പാര്‍ട്ടി പിന്നോക്കം പോകുന്നതും എതിര്‍ സ്വരങ്ങള്‍ കൂടാനിടയാക്കിയിട്ടുണ്ട്.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions