യുകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യുകെ സമൂഹം കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ജീവിത ചെലവ് കൂടുന്നതിനൊപ്പം വളര്‍ച്ച മന്ദഗതിയിലായതും തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതുമെല്ലാം വിദഗ്ധര്‍ വിലയിരുത്തുകയാണ്. അതിനിടെ ബാങ്ക്ഓഫ് ഇംഗ്ലണ്ട് ഡിസംബറോടെ പലിശ നിരക്ക് കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
നവംബറില്‍ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. പണപ്പെരുപ്പത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചിരിക്കുന്ന ലക്ഷ്യമായ രണ്ടു ശതമാനത്തേക്കാള്‍ കൂടുതലാണിപ്പോഴെങ്കിലും വില വര്‍ദ്ധനവിന്റെ വേഗം കുറഞ്ഞതായി കണക്കുകള് പറയുന്നു. വായ്പയും ചെലവിടലും കൂട്ടി ബിസിനസ് വിപണിയേയും ഭവന വിപണിയേയും സഹായിക്കുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കും. അതിനിടെ തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനത്തിലേറെ ഉയര്‍ന്നതും ഒരു തലവേദനയായി മാറുകയാണ്.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വുമെല്ലാം പലിശ നിരക്ക് കുറച്ചതോടെ ബാങ്ക് ഓഫ് ഉംഗ്ലണ്ടും ഈ പാത പിന്തുടരുകയാണ്.
വായ്പയെടുത്തവര്‍ക്ക് ആശ്വാസകരമായ തീരുമാനമാണിത്. എന്നാല്‍ ഭവന വിപണിയില്‍ വീടു വില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്.