യു.കെ.വാര്‍ത്തകള്‍

റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് വെള്ളിയാഴ്ച തുടങ്ങും; വേറെ വഴിയില്ലെന്ന് ബിഎംഎ മേധാവി

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് വെള്ളിയാഴ്ച തുടങ്ങും. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ താല്‍പര്യമില്ലെങ്കിലും പണിമുടക്കാതെ വഴിയില്ലെന്നാണ് ബിഎംഎ മേധാവി ന്യായീകരിക്കുന്നത്. 2008-നെ അപേക്ഷിച്ച് ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന തുക വളരെ കുറവാണെന്നും, ഇത് പൂര്‍ണ്ണമായി തിരികെ നല്‍കാനുള്ള യാത്ര പരിസമാപ്തിയില്‍ എത്തിക്കാന്‍ ഗവണ്‍മെന്റ് പരാജയപ്പെടുന്നുവെന്നും ബിഎംഎ ആരോപിക്കുന്നു.

വര്‍ഷങ്ങളായി നഷ്ടമായ ശമ്പളത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് നിലനില്‍ക്കുന്നതെന്ന് ബിഎംഎ ചെയര്‍ ഡോ. ടോം ഡോള്‍ഫിന്‍ പറഞ്ഞു. മറ്റ് പബ്ലിക് സെക്ടര്‍ ജോലിക്കാരെ അപേക്ഷിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍ ഏറെ പിന്നിലാണെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.

ഹെല്‍ത്ത് സെക്രട്ടറി ശമ്പളവര്‍ധന ഒരു യാത്രയാണെന്ന് പറഞ്ഞെങ്കിലും ഇതിന്റെ ബാക്കി ചുവടുകള്‍ ഉണ്ടായിട്ടില്ല, ഡോ. ഡോള്‍ഫിന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 29% വര്‍ധനയാണ് ഡോക്ടര്‍മാര്‍ക്ക് ലഭിച്ചതെന്ന് ഗവണ്‍മെന്റ് വാദിക്കുന്നു. പൊതുമേഖലയിലെ ഏറ്റവും വലിയ വര്‍ധനവാണ് ലേബര്‍ ഗവണ്‍മെന്റ് സമ്മാനിച്ചത്.

ഇതിന് ശേഷം സമരങ്ങള്‍ ഉണ്ടാകില്ലെന്ന സ്ട്രീറ്റിംഗിന്റെ പ്രതീക്ഷയാണ് അട്ടിമറിക്കപ്പെട്ടത്. ബിഎംഎ കാര്‍ട്ടല്‍ സംഘങ്ങളെ പോലെയാണ് പെരുമാറുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി വിമര്‍ശിച്ചിട്ടുണ്ട്. കൂടാതെ യൂണിയന്റെ നിലപാട് ഭാവി എന്‍എച്ച്എസിനെ അപകടത്തിലാക്കുമെന്നും സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തുന്നു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions