യു.കെ.വാര്‍ത്തകള്‍

സ്വന്തം എംപിമാരുടെ ഷോക്ക്: ബജറ്റില്‍ ഇന്‍കം ടാക്‌സ് വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് റേച്ചല്‍ റീവ്‌സ്

ബജറ്റില്‍ ഇന്‍കം ടാക്‌സ് വര്‍ധനയ്ക്കുള്ള നീക്കം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച് ലേബര്‍ ഇത്തരമൊരു നീക്കം നടത്തുമെന്ന അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് സ്വന്തം എംപിമാര്‍ ചാന്‍സലര്‍ക്ക് താക്കീത് നല്‍കിയത്. പാര്‍ട്ടി എംപിമാരും, പൊതുജനങ്ങളും ഇതിനെ എതിര്‍ക്കുമെന്ന് ഉറപ്പായതോടെ ഇന്‍കം ടാക്‌സ് വര്‍ദ്ധനയ്ക്കുള്ള നിര്‍ദ്ദേശം തള്ളിയെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്.

ഈ നീക്കം വേണ്ടെന്ന് വെച്ചതായി ട്രഷറിയില്‍ നിന്നും ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയെ അറിയിച്ചെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുന്ന ചാന്‍സലര്‍ക്ക് ഇത് ഹിമാലയന്‍ ദൗത്യമാണ് സമ്മാനിക്കുക. ഈ മാസം ആദ്യം ഒബിആറിന് അയച്ച സാമ്പത്തിക പ്രഖ്യാപനങ്ങള്‍ തിരുത്തി എഴുതിയതായി മറ്റൊരു സ്രോതസ്സും സ്ഥിരീകരിച്ചെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ മറ്റ് പല നികുതികളെ ആശ്രയിച്ചാകും ഈ തുക ഖജനാവിലേക്ക് കണ്ടെത്തേണ്ടി വരിക. ഇതില്‍ ഗാംബ്ലിഗ്, വിലയേറിയ പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഉയര്‍ന്ന നികുതി എന്നിവ ഉള്‍പ്പെടാം. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നേതൃസ്ഥാനത്തിന് പോലും ഇളക്കം തട്ടുമെന്ന് വ്യക്തമായതോടെയാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്.

ഇത്തരമൊരു മാറ്റം ഉണ്ടായത് സത്യമാണെങ്കില്‍ നല്ല കാര്യമെന്നാണ് ടോറി നേതാവ് കെമി ബാഡെനോക് പ്രതികരിച്ചത്. എന്നാല്‍ ഒരു മാറ്റം കൊണ്ട് മാത്രം കാര്യങ്ങള്‍ മെച്ചപ്പെടില്ല. ജോലി, ബിസിനസ്സ്, വീട്, പെന്‍ഷന്‍ എന്നിവയില്‍ പുതിയ നികുതി വരില്ലെന്ന് റീവ്‌സ് ഗ്യാരണ്ടി നല്‍കണം, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കണം, ബാഡെനോക് പറഞ്ഞു.

ചാന്‍സലര്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ തിരുത്തി ഓപസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിക്ക് അയച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഈ നിര്‍ദ്ദേശവുമായി മുന്നോട്ട് പോകുമെന്ന് റീവ്‌സ് ബജറ്റ് നിരീക്ഷകരെ അറിയിച്ചിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ ആളുകള്‍ നികുതി നല്‍കുന്ന പരിധി വെച്ച് കളിക്കാനുള്ള നീക്കങ്ങളാകും റീവ്‌സ് നടത്തുക.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions