യു.കെ.വാര്‍ത്തകള്‍

സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികളെ തേടി വീണ്ടും മരണവാര്‍ത്ത; മരിച്ചത് 54വയസുകാരി ലളിതാമ്മ


ജോസ് മാത്യുവിന്റെ അപ്രതീക്ഷിത മരണവാര്‍ത്തയെത്തി രണ്ട് ദിവസത്തിനു പിന്നാലെ സ്‌ട്രോക് ഓണ്‍ ട്രെന്റ് മലയാളികളെ തേടി വീണ്ടും മരണവാര്‍ത്ത. 54 വയസുകാരിയായ ലളിതാമ്മ കേശവപിള്ള ചന്ദ്രകലയാണ് മരിച്ചത്. സ്ട്രോക്കിന് പിന്നാലെയുള്ള പക്ഷാഘാതവും ന്യൂമോണിയ ബാധയെയും തുടര്‍ന്നാണ് മരണം.

1999 മുതല്‍ സ്റ്റോക് ഓണ്‍ ട്രന്റില്‍ താമസമാണ് കുടുംബം. ലളിതാമ്മയുടെ ഏക മകള്‍ നിഷ റോയല്‍ സ്റ്റോക് ആശുപത്രി ജീവനക്കാരിയാണ്. മരുമകന്‍ ഹരി മെഡിസിന്‍ ഡിവിഷനിലും ജോലി നോക്കുന്നു.

ലളിതാമ്മയുടെ സംസ്‌കാരം 21 ന് വെള്ളിയാഴ്ച്ചയാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9.30 മുതല്‍ 11 .30 വരെ പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ചടങ്ങുകളും നടക്കും.

ബ്രെഡ്വെല്‍ വര്‍ക്കിങ് മെന്‍സ് ക്ലബിലാണ് പൊതുദര്‍ശനം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ബ്രെഡ്വെല്‍ സെമിത്തേരിയില്‍ മൃതൃദേഹം സംസ്‌കരിക്കും.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions