യു.കെ.വാര്‍ത്തകള്‍

നെഞ്ചുവേദനയെന്ന് പറഞ്ഞിട്ട് ദഹനപ്രശ്‌നമെന്ന് എഴുതിത്തള്ളി ഡോക്ടര്‍മാര്‍; എന്‍എച്ച്എസ് നഴ്‌സിന് ദാരുണാന്ത്യം

കടുത്ത നെഞ്ചുവേദനയെന്ന് പരാതിപ്പെട്ടെങ്കിലും കേവലം ദഹനപ്രശ്‌നം മാത്രമെന്ന് വിധിയെഴുതിയ ഡോക്ടര്‍മാര്‍ മൂലം എന്‍എച്ച്എസ് നഴ്‌സിന് ദാരുണാന്ത്യം. തങ്ങളുടെ പ്രിയപ്പെട്ടവളെ ഡോക്ടര്‍മാര്‍ കൈവിട്ട് കളഞ്ഞതോടെ അവളെ മരണത്തിലേക്ക് തള്ളിവിട്ടെന്ന ആരോപണവുമായി എന്‍എച്ച്എസ് നഴ്‌സിന്റെ കുടുംബം രംഗത്തുവന്നു.

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ടെയിംസൈഡിലെ ഡെന്റണില്‍ നിന്നുള്ള 47-കാരി പോളാ ഇവേഴ്‌സിനെയാണ് വീട്ടിലെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ മകള്‍ കണ്ടെത്തിയത്. 2024 മാര്‍ച്ച് 8-നായിരുന്നു സംഭവം. ഇതിന് മൂന്ന് ദിവസം മുന്‍പാണ് കടുത്ത നെഞ്ചുവേദനയുമായി ഇവേഴ്‌സ് ടെയിംസൈഡ് ഹോസ്പിറ്റലിലെ എ&ഇയില്‍ എത്തിയത്.

പ്രസവസേവനയേക്കാള്‍ കടുപ്പമേറിയ വേദനയെന്ന് എന്‍എച്ച്എസ് നഴ്‌സ് പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ കാര്യമാക്കിയില്ല. ദഹനപ്രശ്‌നം മാത്രമാണെന്ന് വിധിച്ച് ഇവരെ വീട്ടിലേക്ക് മടക്കി. ബുദ്ധിമുട്ടിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇവര്‍ ഉറപ്പുനല്‍കിയതായി സ്റ്റോക്ക്‌പോര്‍ട്ട് കൊറോണേഴ്‌സ് കോര്‍ട്ടിലെ ഇന്‍ക്വസ്റ്റില്‍ കുടുംബം വ്യക്തമാക്കി.

മരണശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആര്‍ട്ടറിയായ എയോര്‍ട്ടയില്‍ കീറലുണ്ടായെന്ന് കണ്ടെത്തി. ഓക്‌സിജന്‍ നിറച്ച രക്തം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ഇതുവഴിയാണ്. ഈ കേടുപാട് യഥാര്‍ത്ഥത്തില്‍ കാര്‍ഡിയാക് അറസ്റ്റിന് കാരണമായി. എന്നാല്‍ ആശുപത്രിയില്‍ ഇതൊന്നും കണ്ടെത്തിയില്ലെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഒരു എന്‍എച്ച്എസ് നഴ്‌സിന് ആവശ്യമായ പരിചരണവും, കൃത്യമായ രോഗസ്ഥിരീകരണവും ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

റോയല്‍ കോളജ് ഓഫ് നഴ്‌സിങ് അടുത്തിടെ നടത്തിയ പഠനത്തില്‍ 66 ശതമാനം പേര്‍ അസുഖമുണ്ടായിരുന്നെങ്കിലും ഡ്യൂട്ടിക്ക് വരേണ്ടിവന്നതായി കണക്കുകള്‍ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ സഹിച്ചാണ് പലരും ജോലി ചെയ്യുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 65 ശതമാനവും സമ്മര്‍ദ്ദമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയുന്നുണ്ട്. കൂടുതല്‍ സമയം ചിലപ്പോള്‍ ജോലി ചെയ്യേണ്ടിവരും. രോഗികളുടെ എണ്ണം കൂടുന്നതോടെ ജോലി സമ്മര്‍ദ്ദവും ഉയരും.

സഹപ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കാതിരിക്കാന്‍ പലരും അസുഖമാണെങ്കിലും ജോലിയ്‌ക്കെത്താറുണ്ട്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions