യു.കെ.വാര്‍ത്തകള്‍

അനധികൃത കുടിയേറ്റക്കാരെ പണം നല്‍കി ഒഴിപ്പിക്കും; അഭയാര്‍ത്ഥികള്‍ക്ക് പി ആര്‍ കിട്ടാന്‍ ഇനി 20 വര്‍ഷം; കടുത്ത പ്രഖ്യാപനവുമായി ഹോംസെക്രട്ടറി

റീഫോം യുകെയെ തടയുന്നതിനായി അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് കടുത്ത പ്രഖ്യാപനവുമായി ഹോംസെക്രട്ടറി ഷബാന മഹ്മൂദ്. യുകെയുടെ അനധികൃത ഇമിഗ്രേഷന്‍ കണക്കുകള്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലെത്തുമെന്ന് ലേബര്‍ ഗവണ്‍മെന്റിന് ബോധ്യമുണ്ട്. പ്രത്യേകിച്ച് റിഫോം യുകെ ഈ വിഷയത്തില്‍ ഊന്നിയാണ് മുന്നേറി വരുന്നത്.

ഇതിന് തടയിടാന്‍ പഴയകാല ഇടതു നയങ്ങള്‍ മറന്ന് നീങ്ങേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ ലേബര്‍ ഹോം സെക്രട്ടറി അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള സുപ്രധാന നയങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ വരെയുള്ള സമയം കൊണ്ട് അനധികൃതമായി പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ 27% വര്‍ധനവ് ഉണ്ടായെന്നത് ഞെട്ടിക്കുകയാണെന്ന് ഷബാന മഹ്മൂദ് പറഞ്ഞു.

ഹോം സെക്രട്ടറിയുടെ സുപ്രധാന പ്രഖ്യാപനങ്ങങ്ങള്‍ :

1) അനധികൃത കുടുംബങ്ങളെ കുട്ടികള്‍ ഉള്‍പ്പെടെ നീക്കം ചെയ്യുക. ഇതിനായി 3000 പൗണ്ട് വരെ ധനസഹായം നല്‍കും, തയാറാകാത്തവര്‍ക്കെതിരെ ബലപ്രയോഗം ഉണ്ടാകും

2) അഭയാര്‍ത്ഥിത്വം നേടുന്നവര്‍ക്ക് പെര്‍മനന്റ് റസിഡന്‍സിക്ക് 20 വര്‍ഷം കാത്തിരിക്കണം

3) അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനുള്ള നിയമപരമായ ബാധ്യത ഒഴിവാക്കും. ജോലി ചെയ്യാന്‍ കഴിയുമെങ്കിലും യാതൊരു പിന്തുണയും നല്‍കില്ല

4) അഭയാര്‍ത്ഥി അപേക്ഷ തളളണോ എന്ന് തിരിച്ചറിയാന്‍ പുതിയ അപ്പീല്‍സ് ബോഡി

5) ഇമിഗ്രേഷന്‍ കേസുകളില്‍ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യാഖ്യാനിക്കുന്നത് പരിഷ്‌കരിക്കും

6) നാടുകടത്തുന്നവരെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്ക് വിസാ നിരോധനം

7) പുതിയ നിയമപരവും, സുരക്ഷിതവുമായ അഭയാര്‍ത്ഥി റൂട്ടുകള്‍ സൃഷ്ടിക്കും

തങ്ങളുടെ പദ്ധതികളാണ് ഷബാന മഹ്മൂദ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക് പദ്ധതികളെ സ്വാഗതം ചെയ്തിട്ടുണ്ട് . എന്നാല്‍ ലേബര്‍ പാര്‍ട്ടിയിലെ ഇടത് വിഭാഗം എംപിമാര്‍ അഭയാര്‍ത്ഥികള്‍ക്ക് എതിരായ തങ്ങളുടെ പരമ്പരാഗത നയങ്ങളില്‍ വ്യതിചലിക്കുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് ലേബര്‍ എംപിമാര്‍. പുതിയ നയങ്ങള്‍ ക്രൂരവും, മനുഷ്യത്വരഹിതവുമാണെന്നാണ് ലേബര്‍ എംപിമാരുടെ വിമര്‍ശനം.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions