യു.കെ.വാര്‍ത്തകള്‍

ആംബര്‍ മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ഒരടി വരെ മഞ്ഞ് പെയ്യാന്‍ സാധ്യത; 'ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്' നേരത്തെ!

രാജ്യത്ത് ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. -12 സെല്‍ഷ്യസ് ആര്‍ട്ടിക് കാറ്റ് ബ്രിട്ടനിലേക്ക് വിന്റര്‍ എത്തിക്കുന്ന സാഹചര്യത്തില്‍ ഒരടി വരെ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ രാജ്യത്ത് ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് മെറ്റ് ഓഫീസ്. രാജ്യത്തിന്റെ പല ഭാഗങ്ങളും തണുപ്പേറിയ ആര്‍ട്ടിക് കാറ്റിന്റെ കടുപ്പം അറിയുന്ന ഘട്ടത്തിലാണ് ഇത്.

വ്യാഴാഴ്ച ശൈത്യകാല മഴ യാത്രാ ദുരിതം സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. രാവിലെ 5 മുതല്‍ രാത്രി 9 വരെ മഞ്ഞ് രൂപപ്പെടും. മിഡില്‍സ്ബറോയ്ക്കും, ബ്രിഡ്‌ലിംഗ്ടണും ഇടയിലുള്ള നാഷണല്‍ പാര്‍ക്ക് നോര്‍ത്ത് യോര്‍ക്ക് മൂര്‍സ് ഉള്‍പ്പെടെ ആംബര്‍ മുന്നറിയിപ്പിലാണ്.

ഈ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലാകാനും, മൊബൈല്‍ സേവനം തടസ്സപ്പെടാനും സാധ്യതയുണ്ട്. വ്യാഴാഴ്ചയോടെ ഉയരം കൂടിയ മേഖലകളില്‍ 25 സെന്റിമീറ്റര്‍ വരെ മഞ്ഞ് കൂടും. ശൈത്യകാല മഴ സാഹചര്യം കൂടുതല്‍ കടുപ്പമാക്കും.

അടുത്ത മാസം 'ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്' എന്ന് വിളിക്കപ്പെടുന്ന കാലാവസ്ഥാ സാഹചര്യം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച രാത്രി നോര്‍ത്തേണ്‍, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സിലെ ചില ഭാഗങ്ങള്‍, സ്‌കോട്ട്‌ലണ്ട് വരെയുള്ള മേഖലകള്‍ എന്നിവിടങ്ങളില്‍ മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

സ്‌കോട്ട്‌ലണ്ടിലെയും, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 25 സെന്റമീറ്റര്‍ മഞ്ഞ് വീഴും. ആംബര്‍ തണുപ്പ് ആരോഗ്യ മുന്നറിയിപ്പും പ്രാബല്യത്തിലുണ്ട്. ലണ്ടനില്‍ മഞ്ഞ് പെയ്യുമെന്ന് ഇപ്പോള്‍ കരുതുന്നില്ല. എന്നിരുന്നാലും ബുധനാഴ്ച രാത്രിയോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions