യു.കെ.വാര്‍ത്തകള്‍

ലണ്ടനിലടക്കം വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച; താപനില -12 സെല്‍ഷ്യസിലേക്ക്

യുകെയില്‍ ഈ വര്‍ഷത്തില്‍ ആദ്യത്തെ മഞ്ഞുവീഴ്ചയുണ്ടായി. രാത്രിയോടെ -12 സെല്‍ഷ്യസ് വരെ താപനില താഴുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി. ലണ്ടനില്‍ മഞ്ഞുവീഴാന്‍ ഇടയില്ലെന്നായിരുന്നു മുന്‍പ് കരുതിയിരുന്നത്. കൗണ്ടി ഡുര്‍ഹാം, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ ആളുകള്‍ മഞ്ഞിന് ഇടയിലൂടെ നടക്കാനുള്ള ബുദ്ധിമുട്ടും, കാറുകള്‍ ഡിഫ്രോസ്റ്റ് ചെയ്യേണ്ടി വരികയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

ലേക്ക് ഡിസ്ട്രിക്ട് ഇപ്പോള്‍ വിന്റര്‍ വണ്ടര്‍ലാന്‍ായി മാറിയ അവസ്ഥയിലാണ്. നോര്‍ത്ത് യോര്‍ക്ക്ഷയറിലും മഞ്ഞുവീണതോടെ വീടുകള്‍ വെള്ളപുതച്ച നിലയിലായി. നോര്‍ത്തംബര്‍ലാന്‍ഡിലും മഞ്ഞുപുതച്ച പ്രഭാതത്തിലേക്കാണ് ജനങ്ങള്‍ ഉറക്കം ഉണര്‍ന്നത്.

യുകെയിലെ വിവിധ ഭാഗങ്ങളില്‍ റോഡിലും, റെയിലിലും യാത്ര ചെയ്യാനായി യാത്രക്കാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. കൂടുതല്‍ യാത്രാ തടസ്സങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഐസിനും, മഞ്ഞിനുമുള്ള ഏഴ് മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സൗത്ത് ഇംഗ്ലണ്ടില്‍ താപനില 6 സെല്‍ഷ്യസിന് ചുറ്റുമായിരിക്കും. നോര്‍ത്തില്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ 4 സെല്‍ഷ്യസിന് അടുത്തും താപനില ഉണ്ടാകും.

എന്നാല്‍ വൈകുന്നേരത്തോടെ താപനില -2 സെല്‍ഷ്യസിനും, 2 സെല്‍ഷ്യസിനും ഇടയിലേക്ക് താഴും. അടുത്ത ഏതാനും മണിക്കൂറുകളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞ് വിവിധ ഭാഗങ്ങളില്‍ വീഴുമെന്ന് മെറ്റ് വ്യക്തമാക്കി. ഇതോടെ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആംബര്‍, യെല്ലോ ആരോഗ്യ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions