യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വിദേശികളുടെ എണ്ണം വന്‍തോതില്‍ കൂടുന്നു; അടുത്ത വര്‍ഷം 'എമര്‍ജന്‍സി സെന്‍സസ്' വേണമെന്ന് ആവശ്യം

യുകെയില്‍ താമസിക്കുന്ന അഞ്ചിലൊന്ന് ആളുകളും വിദേശത്ത് പിറന്നവര്‍ എന്ന് ഇമിഗ്രേഷന്‍ ഡാറ്റ. 19.6 ശതമാനം യുകെ ജനസംഖ്യയും വിദേശത്ത് ജനിച്ചവരാണെന്നാണ് ഇമിഗ്രേഷന്‍ ഡാറ്റ വ്യക്തമാകുന്നത്
എന്നാല്‍ രാജ്യത്തെ സംബന്ധിച്ച് ഇമിഗ്രേഷന്‍ അവരുടെ സാമ്പത്തിക രംഗത്തിനും, ഹെല്‍ത്ത് സര്‍വ്വീസിനും ഏറെ പ്രധാനമാണ്. നിയമപരമായ കുടിയേറ്റത്തിനൊപ്പം അനധികൃത കുടിയേറ്റവും ചേരുന്നതോടെ നാട്ടിലെ ജനങ്ങള്‍ അരക്ഷിതാവസ്ഥയിലെത്തുന്നുവെന്ന പ്രചരണമാണ് റിഫോം യുകെ നടത്തുന്നത്.

ഈ പ്രചരണം ഏറ്റുപിടിച്ച് നിയന്ത്രണം കടുപ്പിച്ച് വോട്ട് നഷ്ടം ഒഴിവാക്കാനാണ് ലേബര്‍ ഗവണ്‍മെന്റിന്റെ ശ്രമം. ഇതിനിടെയാണ് രാജ്യത്ത് താമസിക്കുന്ന അഞ്ചിലൊരാള്‍ യുകെയ്ക്ക് പുറത്ത് ജനിച്ചവരാണെന്ന കണക്കുകള്‍ പുറത്തുവരുന്നത്. ഇതോടെ അടുത്ത വര്‍ഷം 'എമര്‍ജന്‍സി സെന്‍സസ്' നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

വിദേശത്ത് ജനിച്ച ആളുകളുടെ യഥാര്‍ത്ഥ തോത് മനസ്സിലാക്കാന്‍ സെന്‍സസ് നടത്തണമെന്നാണ് ഇതിന് അനുകൂലമായി സംസാരിക്കുന്നവരുടെ നിലപാട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച ഇമിഗ്രേഷന്‍ ഡാറ്റ അനലൈസ് ചെയ്തതില്‍ നിന്നുമാണ് ഇത് പുറത്തുവരുന്നത്. ഇത് പ്രകാരം 19.6 ശതമാനം യുകെ ജനസംഖ്യയും വിദേശത്ത് ജനിച്ചവരാണെന്നാണ് വ്യക്തമാകുന്നത്.

2021 സെന്‍സസിലെ 16 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ധന. 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഉയര്‍ന്ന തോതിലുള്ള ജനസംഖ്യാ വര്‍ധനവാണ് ഉണ്ടായതെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. ഏകദേശം 2.9 മില്ല്യണ്‍ ബ്രിട്ടീഷ് ഇതര ജനസമൂഹം ഈ കാലയളില്‍ രാജ്യത്ത് എത്തി. ഈ കണക്കുകള്‍ പ്രകാരം യുകെയിലെത്തിയ 25 പേരില്‍ ഒരാള്‍ വീതം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് പ്രവേശിച്ചവരാണെന്നാണ് വ്യക്തമാകുന്നത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions