യു.കെ.വാര്‍ത്തകള്‍

യുകെയുടെ വിവിധയിടങ്ങളില്‍ യല്ലോ അലര്‍ട്ട്; ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം



ബ്രിട്ടന്‍ അതിശൈത്യത്തിലേക്ക് നീങ്ങുന്നു. സ്‌കോട്‌ലന്‍ഡ്, വെയില്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി മഞ്ഞുവീഴ്ചയുള്ള സാഹചര്യത്തില്‍ മെറ്റ്ഓഫീസ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

നോര്‍ത്ത് യോര്‍ക്ക് മൂര്‍സ്, യോര്‍ക്ക്‌ഷെയര്‍, വോള്‍ഡ്‌സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ 15 സെമി വരെ താപനില താഴുമെന്നാണ് പ്രവചനം.

വടക്കുകിഴക്കന്‍ സ്‌കോട്‌ലന്‍ഡിലും ഹൈലാന്‍ഡ്‌സിലെ പല ഭാഗത്തും സ്‌കൂളുകള്‍ അടച്ചിടേണ്ടിവന്നു. ഡര്‍ബിഷെയറിലെ വുഡ്‌ഹെഡ് പാസ്, വെയില്‍സിലെ മുഖ്യ പാതകള്‍ എന്നിവയുള്‍പ്പെടെ റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. വഴിയിലെ മഞ്ഞ് യാത്രാ ഗതാഗതത്തെ ബാധിക്കുകയാണ്.

ആരോഗ്യ പ്രശ്‌നങ്ങളുള്ള മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണം. ശനിയാഴ്ചയോടെ താപനില സാധാരണയിലെത്തുമെന്നാണ് വിലയിരുത്തല്‍.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions