യു.കെ.വാര്‍ത്തകള്‍

ഒരാഴ്ച മുമ്പ് ദേശീയ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നെങ്കില്‍ 23,000 പേരെ രക്ഷിക്കാമായിരുന്നു; കോവിഡ് അന്വേഷണ റിപ്പോര്‍ട്ട്

കോവിഡ് കാലത്തു യുകെ സര്‍ക്കാരിന്റെ നടപടികള്‍ വൈകിയത് മൂലം നഷ്ടമായത് 23,000 പേരുടെ ജീവിതമെന്നു അന്വേഷണ റിപ്പോര്‍ട്ട്. ഒരാഴ്ച മുന്‍പെ ദേശീയ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നെങ്കില്‍ 23,000 പേരെ രക്ഷിക്കാമായിരുന്നു. ഗവണ്‍മെന്റ് അല്‍പ്പം വേഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ലോക്ക്ഡൗണുകള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ട്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിട്ടുണ്ട്.

ഗവണ്‍മെന്റ് അല്‍പ്പം വേഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ലോക്ക്ഡൗണുകള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരാഴ്ച മുന്‍പ് ദേശീയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ 23,000 ജീവനുകള്‍ സംരക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് നടപ്പാക്കിയിരുന്നെങ്കില്‍ 2020 മാര്‍ച്ചിലെ ആദ്യ ലോക്ക്ഡൗണ്‍ വേണ്ടിവരില്ലായിരുന്നുവെന്നും ഔദ്യോഗിക അന്വേഷണം പറയുന്നു.

വൈറ്റ്ഹാളിന്റെ തയാറെടുപ്പുകള്‍ പര്യാപ്തമല്ലാതെ വന്നതോടെ മന്ത്രിമാര്‍ക്ക് കടുപ്പമേറിയ തീരുമാനങ്ങള്‍ വേണ്ടിവന്നു. എന്നാല്‍ ഇത് ആവശ്യത്തിന് ഉതകുന്നതുമായില്ല, കൊവിഡ്-19 അന്വേഷണ കമ്മിറ്റി ചെയര്‍ ബരോണസ് ഹാലെറ്റ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി വന്ന ലോക്ക്ഡൗണുകള്‍ സമൂഹത്തിലും, സമ്പദ് വ്യവസ്ഥയിലും വലിയ മുറിവുകള്‍ സൃഷ്ടിച്ചെന്നും ഇവര്‍ വ്യക്തമാക്കി.

പ്രധാനപ്പെട്ട ശാസ്ത്രജ്ഞരും, സീനിയര്‍ ഉദ്യോഗസ്ഥരും പരാജയപ്പെടുകയും, നം.10 ഉപദേശകന്‍ ഡൊമനിക് കമ്മിംഗ്‌സിന്റെ സ്ഥിരതയില്ലാത്ത തീരുമാനങ്ങളും മന്ത്രിമാരുടെയും, വിവിധ ഗവണ്‍മെന്റുകളുടെയും തീരുമാനങ്ങളെ പരാജയപ്പെടുത്തി. 2020-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ കൊറോണാവൈറസ് സൃഷ്ടിക്കുന്ന ഗുരുതര ഭീഷണി തിരിച്ചറിയുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസിനെ കുറ്റപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍. സ്കോട്ട് ലാന്‍ഡ്, വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ് സര്‍ക്കാരുകള്‍ ആദ്യഘട്ടത്തില്‍ വെസ്റ്റ്മിന്‍സ്റ്ററിനെ മാത്രം ആശ്രയിച്ചു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വൈകല്യമുള്ളവര്‍ക്ക് നല്‍കിയ സഹായത്തിലെ പിഴവുകളും റിപ്പോര്‍ട്ട് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നുണ്ട് .

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions