യു.കെ.വാര്‍ത്തകള്‍

ശൈത്യകാലത്ത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി യുകെയില്‍ വൈദ്യുതി, ഗ്യാസ് നിരക്ക് കൂടുന്നു

ശൈത്യകാലത്ത് യുകെയിലെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി വൈദ്യുതി, ഗ്യാസ് നിരക്ക് കൂടുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്‌ ലന്‍ഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ വൈദ്യുതി - വാതക നിരക്ക് വര്‍ധനവ് നേരിടേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 0.2% മാത്രമുള്ള വര്‍ധനയാണെങ്കിലും കടുത്ത ശൈത്യകാലത്തില്‍ ഇത് ഉപഭോക്താക്കള്‍ക്ക് കനത്ത ആശങ്ക സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ നയവും പ്രവര്‍ത്തന ചെലവുകളും ആണ് ഈ മാറ്റത്തിന് പ്രധാന കാരണമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

വൈദ്യുതി യൂണിറ്റ് നിരക്കിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന. ഉപയോഗം കൂടുതലുള്ളവര്‍ക്ക് ബില്‍ വര്‍ധന കൂടുതലായിരിക്കും. സ്ഥിരചാര്‍ജുകളും 2-3% വരെ ഉയരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ചെലവ് കുറയ്ക്കാള്‍ ഫിക്സഡ് താരിഫുകള്‍ തെരഞ്ഞെടുക്കാനാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. അതേസമയം പല കുടുംബങ്ങളുടെയും കടബാധ്യത ഇത് കൂട്ടുമെന്ന വിമര്‍ശനം ശക്തമാണ്.

ഏപ്രില്‍ മുതല്‍ കൂടിയ നിലയില്‍ നിരക്ക് വര്‍ധനവിന് സാധ്യതയുണ്ടെന്നാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. നെറ്റ് സീറോ പദ്ധതികളും വൈദ്യുതി-വാതക ശൃംഖലയുടെ പരിപാലന ചെലവുകളും ഇതിന് കാരണമാകുമെന്ന് അവര്‍ പറയുന്നു. അതേസമയം, വാറ്റ് നീക്കം ചെയ്യുന്നതു പോലുള്ള നടപടികളിലൂടെ സര്‍ക്കാര്‍ അധിക സഹായം നല്‍കിയേക്കാം എന്ന സൂചനയും പുറത്തു വരുന്നുണ്ട്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions