യു.കെ.വാര്‍ത്തകള്‍

എഐ മൂലം 10വര്‍ഷങ്ങള്‍ക്കകം 30ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് പഠനം

എഐയുടെ വരവ് ഗുണമോ ദോഷമോ എന്ന ചര്‍ച്ച സജീവമാണ്. ഇപ്പോഴിതാ യുകെയില്‍ പത്തുവര്‍ഷത്തിന് ശേഷം എഐ ഉപയോഗം മൂലം 30 ലക്ഷം പേരുടെ തൊഴില്‍ നഷ്ടമാകുമെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. മെഷീന്‍ ഓപ്പറേഷന്‍, ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ തുടങ്ങി വിവിധ മേഖലകള്‍ പ്രതിസന്ധിയിലാകും. പ്രൊഫഷണല്‍ രംഗങ്ങളിലും എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.

അതിനിടെ, മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് , സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിങ് എന്നീ മേഖലകളില്‍ എഐ തൊഴില്‍ സാധ്യത നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. കിങ്‌സ് കോളജ് നടത്തിയ പഠനത്തില്‍ 2021-25 കാലയളവില്‍ ഉയര്‍ന്ന ശമ്പള തസ്തികകളില്‍ 9.4 ശതമാനം ജോലികള്‍ നഷ്ടമായതായി കണ്ടെത്തി.

എന്നാല്‍ രാജ്യത്ത് പിരിച്ചുവിടല്‍ എഐ വരവോടെയല്ലെന്ന് മറ്റൊരുവിഭാഗം പറയുന്നു. സാമ്പത്തിക പ്രതിസന്ധിയും, തൊഴില്‍നല്‍കാനുളള സ്ഥാനപങ്ങളുടെ ബുദ്ധിമുട്ടലുകളും പിരിച്ചുവിടലിന് കാരണമാണ്. ഏതായാലും എഐ കൊണ്ട് ഗുണങ്ങളേറെയാണ്. എന്നാല്‍ ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടപ്പെടുന്നത് തിരിച്ചടിയാകും.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions