യു.കെ.വാര്‍ത്തകള്‍

ഹമാസ് ഭീകരാക്രമണത്തെ അഭിനന്ദിച്ച എന്‍എച്ച് എസ് ഡോക്ടര്‍ക്ക് 15 മാസത്തെ സസ്‌പെന്‍ഷന്‍


ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ഭീകരാക്രമണം. എന്നാല്‍ ഹമാസ് ആക്രമണത്തെ അഭിനന്ദിച്ച് ഞെട്ടിച്ചു എന്‍എച്ച്എസില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍. ഇപ്പോഴിതാ അവരെ 15 മാസത്തേക്ക് വിലക്കിക്കൊണ്ട് ട്രിബ്യൂണല്‍ ഉത്തരവായി. സമൂഹമാധ്യമങ്ങളില്‍ യഹൂദ വിരുദ്ധവും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ ഇട്ടതിനാണ് ഡോക്ടര്‍ റഹ്‌മെഹ് അലാഡ്വാന്‍ എന്ന 31 കാരിക്ക് എതിരെ നടപടിയെടുത്തത്.

ഇസ്രയേലികള്‍ നാസികളേക്കാള്‍ മോശമാണെന്നും, യഹൂദ സ്വേച്ഛാധിപത്യം എന്നുമൊക്കെ ആരോപിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തത് വന്‍ വിമര്‍ശനത്തിനിടയാക്കി. ഇവര്‍ക്ക് ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കാനുള്ള യോഗ്യതയുണ്ടോ എന്ന വിമര്‍ശനവും ഉയര്‍ന്നു. മാത്രമല്ല, ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ ഇവര്‍ പിന്തുണച്ചതോടെ സംഭവം വിവാദമായി.

വിവാദമായതോടെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് ഇവരെ 15 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions