നാട്ടുവാര്‍ത്തകള്‍

പ്രചരിക്കുന്നതെല്ലാം വ്യാജം, ഇമ്രാന്‍ ജീവനോടെയുണ്ടെന്നു ജയില്‍ അധികൃതര്‍

റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോഗ്യവാനാണെന്നും ജയിലിനുള്ളില്‍ തന്നെയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 2023മുതല്‍ ജയിലിനുള്ളിലാണ് ഖാന്‍. തങ്ങളുടെ നേതാവിനെ പാക് സേനയും സര്‍ക്കാരും ചേര്‍ന്ന് ഉപദ്രവിക്കുകയാണെന്നാണ് ഇമ്രാന്റെ പാര്‍ട്ടിയായ പിടിഐ ആരോപിച്ചിരുന്നത്. പലതവണ ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കുന്നതിന് കുടുംബത്തിന് അനുമതിയും നല്‍കിയിരുന്നില്ല. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

അഡിയാല ജയിലിനെ പുറത്തേക്ക് ഇമ്രാന്‍ ഖാനെ മാറ്റിയെന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹത്തിന് മതിയായ മെഡിക്കല്‍ കെയര്‍ ഉറപ്പാക്കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ പറയുന്നു. അതേസമയം ഇമ്രാന്റെ സഹോദരി അലീമ ഖാന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ ഇമ്രാന്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ജയില്‍ അധികൃതരുടെയും വിശദീകരണം.

ഇതിനിടയില്‍ ഇമ്രാന്‍ ഖാന് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് ജയിലില്‍ നല്‍കുന്നതെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് പ്രതികരിച്ചിരിക്കുന്നത്. മികച്ച ഭക്ഷണമടക്കം ഒരു ആഢംബര ഹോട്ടലില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇമ്രാന് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു. ടിവി കാണാനുള്ള സജ്ജീകരണങ്ങളും വ്യായാമത്തിനായുള്ള സംവിധാനങ്ങളും വരെ അദ്ദേഹത്തിന് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. താന്‍ ജയിലിലായിരുന്നപ്പോള്‍ തണുപ്പേറിയ തറയില്‍ കിടന്നു, ജയിലിലെ ഭക്ഷണവും കഴിച്ച്, കൊടും തണുപ്പില്‍ കുളിക്കാന്‍ ചൂട് വെള്ളമോ, ചൂടാന്‍ മതിയായ പുതപ്പുകളോ ഇല്ലാതെയാണ് കഴിഞ്ഞിരുന്നതെന്നും പാക് മന്ത്രി പറയുന്നുണ്ട്. എന്നാല്‍ ഇമ്രാന് ഡബിള്‍ ബെഡും വെല്‍വറ്റ് മെത്ത സഹിതമാണ് ഉള്ളതെന്നും മന്ത്രി അവകാശപ്പെടുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions