യു.കെ.വാര്‍ത്തകള്‍

യുകെയിലെ നെറ്റ് മൈഗ്രേഷന്‍ കുത്തനെ ഇടിഞ്ഞു; ഇനിയും കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് ഹോം സെക്രട്ടറി

യുകെയിലെ പുതിയ നെറ്റ് മൈഗ്രേഷന്‍ വലിയ തോതില്‍ ഇടിഞ്ഞതായുള്ള പുതിയ കണക്കുകള്‍ പുറത്തുവന്നു. ഒ എന്‍ എസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഒരു വര്‍ഷത്തില്‍ 69% കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂലൈ–2025 ജൂണ്‍ കാലയളവില്‍ നെറ്റ് മൈഗ്രേഷന്‍ 204,000 ആയി ചുരുങ്ങി. മുന്‍വര്‍ഷത്തെ 649,000ല്‍ നിന്ന് 69 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്ക് എന്നത് ശ്രദ്ധേയമാണ്.

അതേസമയം രാജ്യത്തു നിന്ന് പോകുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായി. മൊത്തം 9 ലക്ഷത്തോളം പേര്‍ യുകെയിലെത്തിയെങ്കിലും ഇത് മുന്‍വര്‍ഷത്തേക്കാള്‍ 4 ലക്ഷത്തോളം കുറവാണ്. അതേസമയം 6.93 ലക്ഷം പേര്‍ രാജ്യം വിട്ടു. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ എത്തിയവരുടെ എണ്ണം 51,000 ആണ്. ഇതില്‍ തന്നെ ചെറിയ ബോട്ടുകളിലെത്തിയവര്‍ 46,000 പേരായിരുന്നു. അഫ്ഗാന്‍, ഇറാന്‍, സുഡാന്‍, സോമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് പ്രധാനമായും അനധികൃതമായി കുടിയേറുന്നവരില്‍ കൂടുതലുള്ളത് .

തൊഴില്‍-വിദ്യാര്‍ത്ഥി വിസ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരിന്റെ നടപടികളാണ് കുടിയേറ്റ കുറവിന് കാരണമെന്ന വിലയിരുത്തലുകള്‍ ആണ് പൊതുവേയുള്ളത് . നെറ്റ് മൈഗ്രേഷന്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. കുടിയേറ്റം കുറയ്ക്കാനായി കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കും എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions