എന്‍എച്ച്എസില്‍ കാന്‍സറും ഹൃദ്രോഗവും പോലുള്ള ഗൗരവമേറിയ രോഗമുള്ളവര്‍ക്ക് വേണ്ട ചികിത്സ അടിയന്തരമായി നല്‍കാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പരിശോധനകള്‍ക്ക് തന്നെ മാസങ്ങള്‍ വൈകുന്നു. റോയല്‍ കോളജ് ഓഫ് റേഡിയോളജിസ്റ്റ് നടത്തി വിശകലനത്തിലാണ് ആരോഗ്യ മേഖലയിലെ ഗൗരവമേറിയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നത്.
സെപ്തംബറില്‍ 3.86 ലക്ഷം പേര്‍ ആറാഴ്ചയോളം കാത്തിരുന്നുവെന്ന റിപ്പോര്‍ട്ടും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. രോഗ നിര്‍ണയവും ചികിത്സയും വൈകുന്നതോടെ രോഗിയുടെ ആരോഗ്യനില പരുങ്ങലിലാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആരോഗ്യ വിഭാഗത്തിലുടനീളം ആറാഴ്ചത്തെ സമയപരിധി പാലിക്കാത്ത ട്രസ്റ്റുകളുടെ എണ്ണം 46 ശതമാനമാണ്. റേഡിയോളജിസ്റ്റുകളുടെ ക്ഷാമം രൂക്ഷമാണ്. പരിശോധനകള്‍ വൈകാന്‍ കാരണം ഇതാണ്. രോഗികളുടെ വേദനയും ആശങ്കയും നീണ്ട കാത്തിരിപ്പില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. കാന്‍സര്‍ പരിശോധനയില്‍ ഉണ്ടായേക്കാവുന്ന താമസം ഗുരുതരമാണെന്ന് വിദഗ്ധര്‍ പറയുന്നു.
ആരോഗ്യ വകുപ്പ് കൂടുതല്‍ നിയമനങ്ങള്‍ നടത്തി രോഗികള്‍ക്ക് ആശ്വാസമാകണമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.
സര്‍ക്കാര്‍ പരിശോധന വൈകിപ്പിക്കലുകള്‍ കുറയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ പുതുക്കിയ പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് വ്യക്തമാക്കിയെങ്കിലും, പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ഫിസ്കല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളാണ് ചികിത്സാ കാത്തിരിപ്പുകള്‍ കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്ക ഉയര്‍ത്തുന്നത്. ആരോഗ്യവകുപ്പ് കാന്‍സര്‍ പരിചരണം മെച്ചപ്പെടുത്താന്‍ പുതിയ ദേശീയ കാന്‍സര്‍ പ്ലാന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.