നാവിന് കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന നോര്‍ത്ത് വെയില്‍സ് മലയാളി ജൂഫിന്‍ കെ.സ്‌കറിയ (39) മരണത്തിനു കീഴടങ്ങി. നാട്ടില്‍ ചികിത്സയിലിരിക്കെയാണ് ചങ്ങനാശ്ശേരി ചിങ്ങവനം സ്വദേശിയ്ക്ക് മരണം സംഭവിച്ചത്.
രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ജൂഫിന്‍ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് പോയത്. തുടര്‍ന്ന് അമൃതാ ഹോസ്പിറ്റലില്‍ ആയിരുന്നു ചികിത്സ. കഴിഞ്ഞ ദിവസം തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് പോയതായിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്.
കൊല്ലംപറമ്പില്‍ പരേതനായ കെ.സി.സ്‌കറിയായുടെ മകനാണ്. സംസ്‌കാരം പിന്നീട്.