യു.കെ.വാര്‍ത്തകള്‍

യുകെയിലെ പലയിടങ്ങളിലും കനത്ത മഴയും നാലിഞ്ച് വരെ മഞ്ഞ് വീഴ്ചയും ഉണ്ടാകും

യുകെയില്‍ പലയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ ഭൂപടങ്ങള്‍ സൂചിപ്പിക്കുന്നത്. ഡബ്ല്യു എക്സ് ചാര്‍ട്ട്‌സിന്റെ കാലാവസ്ഥ ഭൂപടം സൂചിപ്പിക്കുന്നത് യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകും എന്നാണ്. ചില പ്രദേശങ്ങളില്‍ ഈ വെള്ളിയാഴ്ച നാലിഞ്ച് കനത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും ഈ ഭൂപടം സൂചിപ്പിക്കുന്നു.

സ്‌കോട്ട്‌ലാന്‍ഡിലെ ചില പ്രദേശങ്ങളിലായിരിക്കും പ്രധാനമായും മഞ്ഞുവീഴ്ചയുണ്ടാവുക. ഡണ്ഡീ, ഗ്ലാസ്‌ഗോ, പെര്‍ത്ത്, അബര്‍ഡീന്‍ എന്നിവിടങ്ങളിലായിരിക്കും ഇത് കൂടുതലായി ഉണ്ടാവുക. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ ശൈത്യകാല സാഹചര്യം ആരംഭിക്കും. തെക്കന്‍ ഇംഗ്ലണ്ടിന്റെയും മധ്യ ഇംഗ്ലണ്ടിന്റെയും പല പ്രദേശങ്ങളിലും വ്യാപകമായി മഴയുണ്ടാകുമെന്നും കാലാവസ്ഥാ ഭൂപടങ്ങള്‍ സൂചന നല്‍കുന്നു.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കനത്ത മഴ അനുഭവപ്പെടും എന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്‌ലാന്‍ഡില്‍ അനുഭവപ്പെടുന്ന മഞ്ഞുവീഴ്ച ക്രമേണ തെക്കോട്ട് നീങ്ങി തെക്കന്‍ സ്‌കോട്ട്‌ലാന്‍ഡിലും ഇംഗ്ലണ്ടിന്റെ വടക്കന്‍ പ്രദേശങ്ങളിലും അനുഭവപ്പെടും. ശനിയാഴ്ച രാത്രിയോടെ പലയിടങ്ങളിലും നാലിഞ്ച് കനത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകും.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions