ഓക്‌സ്‌ഫോര്‍ഡ് മലയാളി യുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി അഖില്‍ മായ മണികണ്ഠന്‍(33) ആണ് മരിച്ചത്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ മൂന്നു വര്‍ഷമായി ഒഡിപി ആയി ജോലി ചെയ്തിരുന്ന അഖിലിന് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ തന്നെയാണ് ഹൃദയ സ്തംഭനം സംഭവിച്ചത്. ടോയ്‌ലറ്റിലേക്ക് പോകും വഴി കുഴഞ്ഞു വീഴുകയും അടിയന്തിര ശുശ്രൂഷ നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വരികയും ആയിരുന്നു.
ഭാര്യയ്ക്കും ആറു വയസുള്ള മകനും ഒപ്പമാണ് അഖില്‍ ഓക്‌സ്‌ഫോര്‍ഡില്‍ കഴിഞ്ഞിരുന്നത്. ഭാര്യ ആതിര ലീന വിജയ്. മകന്‍ അഥവ് കൃഷ്ണ അഖില്‍. അപ്രതീക്ഷിതമായുണ്ടായ വേര്‍പാടില്‍ തകര്‍ന്നു പോയ കുടുംബത്തിന് താങ്ങാകുവാനും അഖിലിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാനുമായി മലയാളി സമൂഹം ഒപ്പമുണ്ട്.