യു.കെ.വാര്‍ത്തകള്‍

അനിയന്ത്രിത കുടിയേറ്റം: മനുഷ്യാവകാശ ചട്ടങ്ങള്‍ പുതുക്കാന്‍ യുകെ ഉള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍

യൂറോപ്യന്‍ രാജ്യങ്ങള്‍ അനിയന്ത്രിത കുടിയേറ്റം നേരിടുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ ചട്ടങ്ങള്‍ പുതുക്കാന്‍ യുകെ ഉള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയായ ഇ സി എച്ച് ആറിന്റെ കുടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന അന്തര്‍ദേശീയ ചര്‍ച്ചകള്‍ സ്‌ട്രാസ്ബര്‍ഗില്‍ നടന്നുവരുകയാണ്. അനധികൃത കുടിയേറ്റം തടയാനും അതിര്‍ത്തി നിയന്ത്രണം ശക്തമാക്കാനും നിയമങ്ങള്‍ പുതുക്കാനുള്ള ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് യുകെ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ ആശയ വിനിമയത്തിന് നേതൃത്വം നല്‍കുന്നത്. ഈ ചര്‍ച്ചകള്‍ വിജയിച്ചാല്‍ മനുഷ്യാവകാശ കരാറിന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ മാറ്റമാവുമെന്നാണ് വിലയിരുത്തല്‍.

യുകെയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി നേതൃത്വം നല്‍കുന്ന സംഘം ഇ സി എച്ച് ആറില്‍ തുടരുമെന്ന ഉറപ്പ് നല്‍കിക്കൊണ്ടാണ് മാറ്റങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ നിയമങ്ങള്‍ കാരണം ചില അനധികൃത കുടിയേറ്റക്കാരെ തിരികെ അയയ്ക്കുന്നതില്‍ തടസമുണ്ടാകുന്നു എന്നതാണ് യുകെ ഉയര്‍ത്തുന്ന മുഖ്യ വാദം. യൂറോപ്പിന് പുറത്തുള്ള സുരക്ഷിത രാജ്യങ്ങളില്‍ 'റിട്ടേണ്‍സ് ഹബ്ബുകള്‍' തുറന്ന് അവകാശമില്ലാത്തവരെ താമസിപ്പിക്കാനുള്ള നിര്‍ദേശവും ചര്‍ച്ചയില്‍ ഉണ്ട്.

ഡെന്‍മാര്‍ക്കും ഇറ്റലിക്കുമൊപ്പം ഒന്‍പത് രാജ്യങ്ങള്‍ ഇതിനകം തന്നെ മനുഷ്യാവകാശ ചട്ടങ്ങള്‍ പുതുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 3, ആര്‍ട്ടിക്കിള്‍ 8 എന്നീ വ്യവസ്ഥകള്‍ കുടിയേറ്റ കേസുകളില്‍ എങ്ങനെ പ്രയോഗിക്കണം എന്നതാണ് പ്രധാന പരിഗണന. വരാനിരിക്കുന്ന മേയ് മാസത്തോടെ അംഗരാജ്യങ്ങള്‍ ചേര്‍ന്ന് ഒരു പൊതു രാഷ്ട്രീയ പ്രസ്താവന തയ്യാറാക്കുക എന്നതാണ് ചര്‍ച്ചകളുടെ ലക്ഷ്യം.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions