ലണ്ടനില്‍ 2028 മുതല്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി യാഥാര്‍ഥ്യമാവുന്നു. ലണ്ടനിലെ കാനറി വാര്‍ഫില്‍ നിന്നും ഗാറ്റ്വിക്ക്, ഹീത്രൂ, കേംബ്രിഡ്ജ് എന്നിവയുള്‍പ്പടെ പലയിടങ്ങളിലേക്കും യാത്രക്കാരുമായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലയിംഗ് ടാക്സികള്‍ അധികം താമസിയാതെ പറന്നു തുടങ്ങും. മണിക്കൂറില്‍ 150 മൈല്‍ വേഗതയിലായിരിക്കും ഇവ പറക്കുക. 2028 മുതല്‍തന്നെ വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം യാത്രകള്‍ നടത്തുന്നതിനുള്ള അനുമതികള്‍ നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും യുകെയുടെ ആകാശത്ത് പറക്കാന്‍ തുടങ്ങുന്നതിന് മുന്‍പായി ഇനിയും ഒരുപാട് നിയന്ത്രണ തടസങ്ങള്‍ മറികടക്കേണ്ടതുണ്ട്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, ആദ്യത്തെ വാണിജ്യ പാതയില്‍ സര്‍വ്വീസ് നടത്താന്‍ തങ്ങളുടെ വാലോ എയര്‍ക്രാഫ്റ്റുകള്‍ക്ക് അനുമതി ലഭിക്കും എന്നാണ് വെര്‍ട്ടിക്കല്‍ എയ്‌റോസ്പേസ് പ്രതീക്ഷിക്കുന്നത്. ഊബര്‍ ടാക്സികള്‍ വാടകയ്ക്ക് എടുക്കുന്ന നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാന്‍ ഫ്‌ലൈയിംഗ് ടാക്സികള്‍ക്ക് കഴിയും എന്നാണ് ഈ ബ്രിട്ടീഷ് കമ്പനി അവകാശപ്പെടുന്നത്.