യു.കെ.വാര്‍ത്തകള്‍

സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

യുകെയില്‍ ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളിലെ പ്രതികള്‍ അനായാസം രക്ഷപ്പെടുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ഇവരെ പിടികൂടി അകത്താക്കാന്‍ ബൃഹത് പദ്ധതിയുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. ഓരോ പോലീസ് സേനയിലും, സ്‌പെഷ്യലിസ്റ്റ് ബലാത്സംഗ, ലൈംഗിക പീഡന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ഗവണ്‍മെന്റ് നീക്കം.

ബ്രിട്ടീഷ് ചരിത്രത്തില്‍ തന്നെ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരായ ഏറ്റവും വലിയ നടപടിയെന്നാണ് ലേബര്‍ ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. മനുഷ്യാവകാശ നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വിദേശ ലൈംഗിക കുറ്റവാളികളെ അതിവേഗം നാടുകടത്താനും, അനധികൃത കുടിയേറ്റക്കാര്‍ നടത്തുന്ന ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളുടെ അടിവേര് അറുക്കുകയുമാണ് ലക്ഷ്യം.

യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് വിധികള്‍ പ്രകാരമുള്ള കുടും ജീവിതത്തിനുള്ള അവകാശം പോലുള്ള നിയമങ്ങള്‍ അഭയാര്‍ത്ഥി അപേക്ഷകര്‍ ഉപയോഗിക്കുന്നത് തടയാനും ലേബര്‍ തയ്യാറാകും. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ഒഴിവാക്കല്‍ സോണുകളും, കര്‍ഫ്യൂവും, കൂടുതല്‍ ഇലക്ട്രോണിക് ടാഗിംഗും വരും.

ഇത് ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷ പോലുള്ള കര്‍ശനമായ ശിക്ഷാവിധികളും വരും. ഓണ്‍ലൈനില്‍ ചൂഷണം നടത്തുന്നവരെ നേരിടാന്‍ രഹസ്യ ഓണ്‍ലൈന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും. അണ്ടര്‍കവര്‍ പ്രവര്‍ത്തനങ്ങളിലൂടെ 1700 ലലൈംഗിക കുറ്റവാളികള്‍ പിടിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി വിപുലമാക്കുന്നത്.

  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  • വിദ്യാര്‍ത്ഥികളുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ചു അധ്യാപക സമരം !
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions