യു.കെ.വാര്‍ത്തകള്‍

പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു

ഇംഗ്ലണ്ടില്‍ പ്രസവത്തിന് പിന്നാലെ ഉണ്ടാകുന്ന ഗുരുതര രക്തസ്രാവത്തിന്റെ തോത് വലിയതോതില്‍ കൂടുന്നത് ആശങ്കപ്പെടുത്തുന്നു. പ്രസവശേഷമുള്ള രക്തസ്രാവം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നു. 2020-ല്‍ ആയിരം പ്രസവങ്ങള്‍ക്ക് 27 കേസുകളായിരുന്നെങ്കില്‍, ഇപ്പോള്‍ അത് 32 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ അപകടസാധ്യതയില്‍ 19 ശതമാനം വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. പ്രസവങ്ങളുടെ എണ്ണം കുറയുമ്പോഴും രക്തസ്രാവ കേസുകള്‍ ഉയരുന്നത് എന്‍എച്ച്എസ് മാതൃത്വ സേവനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് കടുത്ത ആശങ്ക ആണ് ഉയര്‍ത്തുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 16,780 സ്ത്രീകള്‍ക്ക് പ്രസവശേഷം കുറഞ്ഞത് 1.5 ലിറ്റര്‍ രക്തം നഷ്ടമായി. ലോകത്ത് മാതൃത്വ മരണങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ഈ രക്തസ്രാവം. യുകെയില്‍ നടക്കുന്ന മാതൃത്വ മരണങ്ങളില്‍ ഏകദേശം ഏഴു ശതമാനത്തിനും ഇതാണ് കാരണം. പല സ്ത്രീകള്‍ക്കും സാധാരണ രക്തസ്രാവം ഉണ്ടാകാറുണ്ടെങ്കിലും, അമിതമായ രക്തനഷ്ടം ഗുരുതര അപകടമായി മാറുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഗര്‍ഭധാരണം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതാണ് രക്തസ്രാവ വര്‍ധനവിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. അമിതവണ്ണം, പ്രായം കൂടിയതിനു ശേഷം ഗര്‍ഭം ധരിക്കല്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഇതിനിടെ, സുരക്ഷിതമല്ലെന്ന് വിലയിരുത്തപ്പെട്ട നിരവധി പ്രസവ കേന്ദ്രങ്ങളെ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടികള്‍ വേണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. മാതൃത്വ പരിചരണം മെച്ചപ്പെടുത്താന്‍ ദേശീയ തലത്തില്‍ പുതിയ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions