യു.കെ.വാര്‍ത്തകള്‍

സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്

സൂപ്പര്‍ഫ്ലൂ പ്രതിസന്ധിക്കൊപ്പം എന്‍എച്ച്എസ് പ്രവര്‍ത്തനം അവതാളത്തിലാക്കാന്‍ തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്. ഫ്ലൂ കേസുകള്‍ റെക്കോര്‍ഡ് തോതില്‍ കൂടുന്നതിനിടെ പ്രധാനമന്ത്രിയുടെയും, ഹെല്‍ത്ത് സെക്രട്ടറിയുടെയും അഭ്യര്‍ത്ഥനകള്‍ തള്ളിയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കുമായി മുന്നോട്ട് പോവുന്നത്. അവസാനവട്ട ഇടപെടല്‍ നടത്തി സമരം ഒത്തുതീര്‍ക്കാമെന്ന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കാണ് ബിഎംഎ തിരിച്ചടി നല്‍കിയിരിക്കുന്നത്.

ഇതോടെ നാളെ മുതല്‍ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പണിമുടക്ക് തടസ്സമില്ലാതെ തുടരും. ക്രിസ്മസിന് തൊട്ടുമുന്‍പ് വരെയാണ് സമരം നീളുക. സമരം ഒഴിവാക്കാനായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് പുതിയ ഓഫര്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ ഓഫര്‍ അംഗങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചപ്പോള്‍ 83 ശതമാനം പേരും ഇത് തള്ളാനാണ് വോട്ട് ചെയ്തത് എന്നാണു അവര്‍ പറഞ്ഞത് .

സ്‌പെഷ്യലിസ്റ്റ് ട്രെയിനിംഗ് പോസ്റ്റുകള്‍ വിപുലീകരിക്കാനും, എക്‌സാം ഫീസ് പോലെ പോക്കറ്റില്‍ നിന്നും ചെലവാകുന്ന തുക കവര്‍ ചെയ്യാമെന്നുമാണ് സ്ട്രീറ്റിംഗ് ഓഫര്‍ ചെയ്തത്. വിന്റര്‍ സമ്മര്‍ദത്തിനൊപ്പം പ്രതീക്ഷിച്ചതിലും നേരത്തെ ഫ്ലൂ സീസണ്‍ കൊണ്ടുപിടിച്ചതും ചേര്‍ന്നാണ് എന്‍എച്ച്എസില്‍ ദുരിതം സമ്മാനിക്കുന്നത്. ഈ ഘട്ടത്തില്‍ നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ച് രോഗികളെ അപകടത്തിലാക്കുന്ന ഡോക്ടര്‍മാരുടെ പ്രഖ്യാപനങ്ങളെ സ്ട്രീറ്റിംഗ് അപലപിച്ചു.

അപകടം പിടിച്ച സമയത്ത് ക്രിസ്മസ് പണിമുടക്ക് നടത്തി എന്‍എച്ച്എസിന് ആഘാതം നല്‍കാനാണ് ബിഎംഎ തീരുമാനിച്ചിരിക്കുന്നത്. ജനുവരിയിലേക്ക് ഇത് മാറ്റിവെയ്ക്കാന്‍ പോലും ഇവര്‍ തയാറായില്ല. രോഗികളുടെ സുരക്ഷയോ, മറ്റ് എന്‍എച്ച്എസ് ജീവനക്കാരുടെ അവസ്ഥയോ ബിഎംഎയ്ക്ക് പ്രശ്‌നമല്ല, സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions