യു.കെ.വാര്‍ത്തകള്‍

നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്

രാജ്യത്തെ പ്രമുഖ കോച്ച് സര്‍വീസ് ദാതാക്കളായ നാഷണല്‍ എക്‌സ്പ്രസിന്റെ അംഗീകൃത കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്. കൊട്ടാരക്കര സ്വദേശിനിയായ സുഷ പ്രേംജിത്ത് ആണ് നഴ്‌സിംഗ് ജോലിയ്ക്കിടെയില്‍ സമയം കണ്ടെത്തി കഠിന പരിശീലനം പൂര്‍ത്തിയാക്കി ഡ്രൈവര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്നാണ് സുഷ ഈ നേട്ടം കൈവരിച്ചത്. സുഷയുടെ സഹോദരന്‍ ചെങ്ങന്നൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമാണ്.

യുകെയിലെ ഡ്രൈവിംഗ് രീതി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഇവിടെ ഒരു ബസ് ഓടിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. റോഡുകള്‍, നിയമങ്ങള്‍ എല്ലാം കേരളത്തില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍, ഒരിക്കല്‍ പരിശീലനത്തിനിടെ ഒരു സ്ത്രീ, താനൊരു സ്ത്രീയായതുകൊണ്ട് ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത് സുഷയ്ക്ക് വലിയ പ്രചോദനമായി മാറുകയായിരുന്നു. അന്ന് ആ വാക്കുകള്‍ ഏറെ വേദനിപ്പിച്ചെങ്കിലും പിന്നീടത് പ്രചോദനമായി മാറി. പുരുഷന്മാര്‍ക്ക് കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും കഴിയുമെന്നത് ആത്മവിശ്വാസമാക്കി വളര്‍ത്തുകയായിരുന്നു സുഷ.

ഒരേസമയം നഴ്‌സിംഗ് ജോലിയും ഡ്രൈവിംഗ് പരിശീലനവും ഒരുമിച്ച് കൊണ്ടുപോവുക എന്നത് കടുത്ത വെല്ലുവിളിയായിരുന്നു. നീണ്ട ആശുപത്രി ഷിഫ്റ്റുകള്‍ക്ക് ശേഷമാണ് പലപ്പോഴും ഡ്രൈവിംഗ് പരിശീലനം നടത്തിയത്. തുടര്‍ന്ന് ജോലി സമയം ക്രമീകരിക്കുകയും ഒഴിവുസമയം ഉണ്ടാക്കി പരിശീലനത്തിനായി സമയം കണ്ടെത്തുകയും ആയിരുന്നു. ക്ഷമയോടെയുള്ള പഠനമാണ് സുഷയ്ക്ക് തുണയായത്.

റോയല്‍ ബോണ്‍മൗത്ത് ആശുപത്രിയിലെ നഴ്‌സായ സുഷ പ്രേംജിത്ത് 2005ല്‍ കുവൈറ്റില്‍ ജോലി ആരംഭിക്കുകയും 2020ല്‍ യുകെയിലേക്ക് എത്തുകയുമായിരുന്നു. 2023 മുതല്‍ ബോണ്‍മൗത്തിലായാണ് കുടുംബസമേതം താമസിക്കുന്നത്. ഭര്‍ത്താവ് പ്രേംജിത്ത്. മക്കള്‍ അരുണിമ, അഭിനന്ദ്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions