നാട്ടുവാര്‍ത്തകള്‍

യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം

യുകെയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച അരുംകൊല നടന്നിട്ടു മൂന്ന് വര്‍ഷം പൂര്‍ത്തിയായി. കെറ്ററിങില്‍ നഴ്സായ അഞ്ജു അശോക് (35), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. 2022 ഡിസംബര്‍ 15നാണ് യുകെ മലയാളികളെ ഞെട്ടിച്ച അരുംകൊലകള്‍ നടന്നത്. ഭാര്യയെ സംശയത്തിന്റെ പേരില്‍ കൊലപ്പെടുത്തിയ ഭര്‍ത്താവ് സാജുവിന് (52) നോര്‍ത്താംപ്ടണ്‍ഷെയര്‍ ക്രൗണ്‍ കോടതി 40 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2023 ജൂലൈ 3 നാണ് ശിക്ഷ വിധിച്ചത്. ഏകദേശം 92 വയസുവരെ ജയിലില്‍ കിടക്കേണ്ടി വരും.

ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുപറഞ്ഞ സാജു പക്ഷേ മക്കളുടെ കാര്യത്തില്‍ എന്തുസംഭവിച്ചെന്ന് അറിയില്ല എന്നാണു കോടതിയില്‍ പറഞ്ഞത്. എങ്കിലും കുറ്റം ഏല്‍ക്കുന്നതായി സമ്മതിച്ചു. പ്രതിയായ സാജു കുറ്റസമ്മതം നടത്തിയിരുന്നില്ലെങ്കില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ വിചാരണ നടത്തേണ്ടതായി വരുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതിനാല്‍ അഞ്ജുവിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കോടതി വിചാരണയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

മദ്യ ലഹരിയിലാണ് സാജു കുറ്റകൃത്യം നടത്തിയത്. ആശ്രിത വീസയില്‍ ബ്രിട്ടനില്‍ എത്തിയ സാജുവിനു ജോലി ലഭിക്കാതിരുന്നതിന്റെ നിരാശയും മറ്റു മാനസിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്കു നയിച്ചത്. വൈക്കം സ്വദേശിയായ അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും ബെംഗളുരില്‍ വച്ചാണു കണ്ടുമുട്ടിയതും പ്രണയിച്ചു വിവാഹം കഴിച്ചതും. ഇവര്‍ ഏറെ നാള്‍ സൗദിയില്‍ ജോലി ചെയ്തതിനു ശേഷമാണ് യുകെയിലെത്തിയത്.

അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ജുവിനും മക്കള്‍ക്കും അന്ന് വിവിധ ഇടങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. നഴ്സസ് പണിമുടക്കു നടക്കുമ്പോള്‍ അഞ്ജു ജോലി ചെയ്തിരുന്ന കെറ്ററിങ് ജനറല്‍ എന്‍എച്ച്എസ് ആശുപത്രിക്കു മുന്നില്‍ ആര്‍സിഎന്‍ പ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ചാണ്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. സഹപ്രവര്‍ത്തകര്‍ അഞ്ജുവിന്റെ ഓര്‍മയ്ക്കായി ആശുപത്രി വളപ്പില്‍ ചെറി ബ്ലോസം ചെടി നട്ടിരുന്നു.

അഞ്ജുവിന്റെ മക്കള്‍ പഠിച്ച കെറ്ററിങ്‌ പാര്‍ക്ക്‌ ഇന്‍ഫന്റ് സ്കൂളുകളില്‍ ബലൂണുകള്‍ ആകാശത്തേക്കു പറത്തി ജീവയെയും ജാന്‍വിയെയും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അനുസ്മരിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം കണ്ണീരോടെ സഹപ്രവര്‍ത്തകര്‍ അഞ്ജുവിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി നട്ട ബ്ലോസം ചെടിയുടെ ചുവട്ടില്‍ ഒത്തു കൂടിയിരുന്നു. അഞ്ജുവിന്റെ മലയാളിയായ സഹപ്രവര്‍ത്തകര്‍ മനോജ് മാത്യു അടക്കമുള്ളവരാണ് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ ഒത്തുകൂടിയത്. തദ്ദേശിയായ വാര്‍ഡ് മാനേജര്‍ റേച്ചല്‍ ഉള്‍പ്പെടെ ഉള്ളവരും എത്തിയിരുന്നു.

ജയിലില്‍ കഴിയുന്ന സാജുവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും അറിയില്ലന്നാണ് സൂചന.

  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions