സിനിമ

ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ശക്തമായ നിലപാടെടുത്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി. ഫോണ്‍കോളുകള്‍ വഴി ഭീഷണി നേരിടുന്നുവെന്നാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത്. ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തത്‌. വിദേശത്ത് നിന്നടക്കം കോളുകള്‍ വന്നുവെന്നും അവര്‍ വ്യക്തമാക്കി. ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി.

വീഡിയോയില്‍ കൂടെയും കമെന്റ്കളില്‍ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങള്‍ ആരും മറുപടി പറയില്ല. അത്‌ നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല. ഞങ്ങള്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടിയല്ല. എന്റെ മറുപടിയില്‍ കൂടി അങ്ങനെ വൈറല്‍ ആവണ്ട ഏട്ടന്റെ അനിയന്മാരെന്നാണ് ഭാഗ്യലക്ഷ്മിയുടെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്.


ഇവന്‍, തന്റെടമില്ലാത്തവന്‍,
എന്നെ ഭീഷണിപ്പെടുത്താന്‍ വിളിക്കുന്നു🤣🤣🤣 ഏട്ടന്റെ അനിയന്‍, പള്‍സര്‍ സുനിടെ സ്വന്തം ഏട്ടന്‍.. എല്ലാവരും കണ്ടോളു ഇവന്റെ നമ്പര്‍

ചില വീഡിയോസ്, കമെന്റ് ഒക്കെ കണ്ടിട്ട്
ചേച്ചി ഇതിനൊരു മറുപടി കൊടുക്കു എന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.
വീഡിയോയില്‍ കൂടെയും കമെന്റ് കളില്‍ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങള്‍ ആരും മറുപടി പറയില്ല. അത്‌ നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല.
ഞങ്ങള്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടിയല്ല. എന്റെ മറുപടിയില്‍ കൂടി അങ്ങനെ വൈറല്‍ ആവണ്ട ഏട്ടന്റെ അനിയന്മാര്‍

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions