യു.കെ.വാര്‍ത്തകള്‍

ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍


ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കത്തോലിക്ക സഭയ്ക്ക് പുതിയ തലവനായി ബിഷപ്പ് റിച്ചാര്‍ഡ് മോത്ത്. പന്ത്രണ്ടാമത് വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച്ബിഷപ്പ് ആയി നിശ്ചയിച്ചതായി സഭ സ്ഥിരീകരിച്ചു. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍ച്ച്ബിഷപ്പ് സ്ഥാനം ഏറ്റെടുക്കുകയും അടുത്തകാലത്ത് ചില ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തിലാവുകയും ചെയ്ത കര്‍ദിനാള്‍ വിന്‍സന്റ് നിക്കോള്‍സിന്റെ പിന്‍ഗാമിയായാണ് ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ നിയമനം. കര്‍ദിനാള്‍ വിന്‍സന്റ് നിക്കോള്‍സ് സേവനത്തില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുകയാണ്.

2015 മുതല്‍ അരുണ്ഡേല്‍ ആന്‍ഡ് ബ്രൈറ്റണ്‍ ബിഷപ്പായി സേവനമനുഷ്ഠിക്കുകയാണ് ബിഷപ്പ് മോത്ത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ വെച്ച് ഫെബ്രുവരി 14ന് ആയിരിക്കും അദ്ദേഹത്തെ ആര്‍ച്ച്ബിഷപ്പ് ആയി അവരോധിക്കുക. മാര്‍പ്പാപ്പ ലിയോ പതിനാലാമന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ട് എന്നായിരുന്നു വിവരമറിഞ്ഞ ഉടന്‍ ബിഷപ്പ് മോത്ത് പ്രതികരിച്ചത്. വിരമിക്കുന്ന കര്‍ദ്ദിനാള്‍ വിന്‍സന്റ് നിക്കോള്‍സ് നല്‍കിയ സഹായങ്ങള്‍ക്കും അദ്ദേഹം നന്ദി പ്രദര്‍ശിപ്പിച്ചു.

ചുമതലയേറ്റ ഉടന്‍ തന്റെ ആദ്യ പരിപാടി അതിരൂപതയ്ക്ക് കീഴിലുള്ള എല്ലാ വികാരിമാരെയും മറ്റു ചുമതലക്കാരെയും നേരിട്ട് പരിചയപ്പെടുക എന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ അടിത്തറ കൂടുതല്‍ ശക്തപ്പെടുത്തുന്നതിനായി എല്ലാവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. സാധാരണ പോലെ 75 വയസ് ആയപ്പോള്‍ കര്‍ദ്ദിനാള്‍ നിക്കോള്‍സ് രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, അന്നത്തെ മാര്‍പ്പാപ്പ ഫ്രാന്‍സിസ് അദ്ദേഹത്തോടെ ചുമതലയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions