കണ്ണൂര്‍: പയ്യന്നൂരില്‍ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരന്‍ (36) , അമ്മ ഉഷ (56), കലാധരന്റെ മക്കള്‍ ഹിമ (5), കണ്ണന്‍ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കലാധരനെയും ഉഷയെയും തൂങ്ങിയ നിലയിലും കുട്ടികളെ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രാത്രി 9 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്.
കലാധരന്റെ പിതാവ് ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാന്‍ സാധിക്കുന്നില്ലായിരുന്നു. വീടിനു മുന്നില്‍ എഴുതി വച്ചിരുന്ന കത്ത് കണ്ട പിതാവ്, കത്തുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇവരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിര്‍ന്നവര്‍ ആത്മഹത്യ ചെയ്തു എന്ന് പൊലീസ് സംശയിക്കുന്നത്.
കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. കലാധരനും ഭാര്യ നയന്‍താരയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാന്‍ കോടതി വിധി ഉണ്ടായിരുന്നു. തുടര്‍ന്ന് കലാധരന്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ ബന്ധപ്പെട്ടിരുന്നു.