യു.കെ.വാര്‍ത്തകള്‍

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍


ശമ്പളതര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തെ പണിമുടക്ക് നടത്തിയ ശേഷം ജോലിസ്ഥലത്തേക്ക് മടങ്ങിഎത്തിയ ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പുമായി രംഗത്ത്. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഗൗരവമുള്ള സമീപനം സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമരം അവസാനിച്ചെങ്കിലും, ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാത്ത പക്ഷം പ്രതിഷേധങ്ങള്‍ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും ഡോക്ടര്‍മാരുടെ സംഘടനകള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, പുതുവര്‍ഷത്തില്‍ ഈ തര്‍ക്കം അവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ട്രെയിനിംഗും, തൊഴില്‍ സുരക്ഷയും സംബന്ധിച്ചുള്ള പുതിയ ഗവണ്‍മെന്റ് ഓഫര്‍ ബിഎംഎ അംഗങ്ങള്‍ തള്ളിയതോടെയാണ് സമരത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. കൂടുതല്‍ ശമ്പളവും, മെച്ചപ്പെട്ട പരിഗണനയും നല്‍കുന്ന രാജ്യങ്ങള്‍ ഡോക്ടര്‍മാരെ കൊണ്ടുപോകുകയാണെന്ന് ബിഎംഎ റസിഡന്റ് ഡോക്ടര്‍ നേതാവ് ഡോ. ജാക്ക് ഫ്‌ളെച്ചര്‍ പറയുന്നു.

കൂടാതെ ക്വാളിഫൈഡ് ഡോക്ടര്‍മാര്‍ക്ക് സ്‌പെഷ്യലൈസ് ചെയ്യാന്‍ കൂടുതല്‍ ട്രെയിനിംഗ് സീറ്റുകള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

2023 മുതല്‍ നടത്തുന്ന 14-ാമത്തെ പണിമുടക്കില്‍ 65% പങ്കാളിത്തം ഉണ്ടായെന്ന് ഡോക്ടര്‍മാരുടെ യൂണിയന്‍ പറയുന്നു. 2008നെ അപേക്ഷിച്ച് 20 ശതമാനത്തോളം വരുമാനക്കുറവാണ് തങ്ങള്‍ നേരിടുന്നതെന്നാണ് ഇവരുടെ വാദം. ഈ വര്‍ഷം 5.4 ശതമാനം വര്‍ദ്ധനവാണ് ഗവണ്‍മെന്റ് അനുവദിച്ചത്. 26 ശതമാനം വര്‍ധന വേണമെന്നാണ് ഇവരുടെ ആവശ്യം.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions