Don't Miss

കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍


കാനഡയിലെ ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. എംബിബിഎസിന് പഠിക്കുന്ന ശിവങ്ക് അവസ്തിയാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ കാമ്പസിന് സമീപമുള്ള ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍ ഭാഗത്താണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ വെടിയേറ്റ നിലയില്‍ ശിവങ്കിനെ കണ്ടെത്തിയത്.

വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഹൈലാന്‍ഡ് ക്രീക്ക് ട്രയലിനും ഓള്‍ഡ് കിങ്‌സ്റ്റണ്‍ റോഡിനും സമീപം ഒരാള്‍ക്ക് പരിക്കേറ്റതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

ഗുരുതരമായി പരിക്കേറ്റ ശിവങ്ക് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. വിവരങ്ങള്‍ ലഭിക്കുന്നവര്‍ പൊലീസുമായോ ക്രൈം സ്‌റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ടൊറന്റോ സര്‍വകലാശാലയിലെ വെടിവെപ്പില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ശിവങ്ക് അഴസ്തിയുടെ ദാരുണമായ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി കോണ്‍സുലേറ്റ് എക്‌സില്‍ കുറിച്ചു.

ഒരാഴ്ചയ്ക്കിടെ ടൊറന്റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വംശജയായ 30 കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ടൊറന്റോ സ്വദേശിയായ ഹിമാന്‍ഷി ഖുറാനയാണ് മരിച്ചത്.

  • യുഎസിലെ മലയാളി യുവതികളുടെ കൊല: അനില ബേബിയുടെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്തു
  • ‘ഉമ്മന്‍ചാണ്ടിയെ 10വര്‍ഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടി, നീതി നിഷേധിക്കപ്പെട്ടു’; മാത്യു കുഴല്‍നാടനെ പിന്തുണച്ച് ചാണ്ടി ഉമ്മന്‍
  • പണത്തിന്റെ ഹുങ്കും അടിപൊളി ജീവിതവും: മൂന്നു ജീവനുകള്‍ നഷ്ടമായിട്ടും കൂസലില്ലാതെ സുഹൈല്‍
  • ഗ്യാനേഷ് കുമാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി
  • ആകാശ ദുരന്തം തടഞ്ഞ അസാധാരണ ധീരന്‍; ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
  • ഭാര്യയുടെ ക്വട്ടേഷന്‍: തൃശ്ശൂരില്‍ ഭര്‍ത്താവിന്റെ കാമുകിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഭര്‍ത്താവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു
  • ഗ്യാനേഷ് കുമാറുമാര്‍ തിരഞ്ഞെടുപ്പ് പ്രഹസനമാക്കുമ്പോള്‍..
  • 'തലേന്നും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നു, കൊലയ്ക്ക് തൊട്ടുമുമ്പും സ്നേഹത്തോടെ ഇടപെട്ടു'; നടുക്കം വിട്ടുമാറാതെ മലയാളി സമൂഹം
  • റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ പീഡനം; മുന്‍ മത്സരാര്‍ഥി ലണ്ടനില്‍ അറസ്റ്റില്‍
  • പ്രവാസികള്‍ ഇന്ത്യയിലേക്ക് വരും മുമ്പേ എയര്‍ സുവിധ 2.0' ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions