നാട്ടുവാര്‍ത്തകള്‍

നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍ പദവി പണം നല്‍കി സ്വന്തമാക്കിയതാണെന്നു കോണ്‍ഗ്രസ് നേതാവ് ലാലി ജെയിംസിന്റെ ആരോപണം

തൃശൂര്‍ മേയര്‍ പദവി പണം നല്‍കി സ്വന്തമാക്കിയതാണെന്ന കോണ്‍ഗ്രസ് നേതാവ് ലാലി ജെയിംസിന്റെ ആരോപണം തള്ളി മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. നിജി ജസ്റ്റിന്‍. താന്‍ 28 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സംസ്ഥാന ജില്ലാ തലങ്ങളില്‍ ചുമതലകള്‍ വഹിച്ചുവരുന്നയാളാണെന്ന് നിജി ജസ്റ്റിന്‍ പറഞ്ഞു. നിജി ജസ്റ്റിന്‍ മേയര്‍ ആയത് പണം നല്‍കിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ഗുരുതര വെളിപ്പെടുത്തലായിരുന്നു ലാലി നടത്തിയത്.

എന്നാല്‍ 1999 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ലെന്നും നിജി ജസ്റ്റിന്‍ പ്രതികരിച്ചു.

'അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയ്ക്ക് പോയിട്ടില്ല. നിങ്ങള്‍ക്ക് എന്റെ യാത്രാ വിവരങ്ങള്‍ അന്വേഷിക്കാം. വിവാദങ്ങളില്‍ ഇന്ന് പ്രതികരിക്കാനില്ല. നല്ലൊരു ദിവസമാണിന്ന്. മുന്നോട്ടുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വിവാദങ്ങളെല്ലാം നേരിട്ട് തന്നെയാണ് വന്നത്. വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ല. 28 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തകയാണ്. സ്ഥാനമാനങ്ങള്‍ വരും പോകും', നിജി ജസ്റ്റിന്‍ പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി പോകുന്നുവെന്ന് കണ്ടതായി ആരോപണമുണ്ടെന്നും കെ സി വേണുഗോപാലിന്റെ ഗ്രൂപ്പില്‍പ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ നേതാക്കള്‍ക്കാണ് പണം നല്‍കിയതെന്ന അഭ്യൂഹമുണ്ടെന്നും ലാലി ജെയിംസ് വെളിപ്പെടുത്തിയിരുന്നു. മേയര്‍ ആകുന്നതിന് തനിക്ക് തടസ്സമായത് പണം ഇല്ലായ്മ ആണെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു.

  • രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണ്‍ പാലായിലെ 21കാരി ദിയ ബിനു
  • എയര്‍ ഇന്ത്യ റോമിലേക്കും ഇന്‍ഡിഗോ ലണ്ടനിലേക്കും; ഇന്ത്യ-യൂറോപ്പ് യാത്ര എളുപ്പമാകും
  • ദിലീപിനെ വിട്ടയച്ച മാനദണ്ഡം തനിക്കും ബാധകം: ഹൈക്കോടതിയെ സമീപിച്ച് രണ്ടാം പ്രതി മാര്‍ട്ടിന്‍
  • ട്രെയിന്‍ യാത്രയ്ക്കിടെ പി കെ ശ്രീമതിയുടെ ബാഗ് കവര്‍ന്നു; പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെ നഷ്ടപ്പെട്ടു
  • 'മഞ്ജുവും ദിലീപും തമ്മില്‍ വേര്‍പിരിയാന്‍ കാരണം കാവ്യാ മാധവനുമായി നടന്ന ചാറ്റിങ്ങ്'; തുറന്ന് പറഞ്ഞ് ടി ബി മിനി
  • പയ്യന്നൂരില്‍ കുട്ടികള്‍ക്ക് വിഷം കൊടുത്തു കൊന്ന് പിതാവും വല്യമ്മയും തൂങ്ങിമരിച്ച നിലയില്‍
  • ഒടുക്കം പിവി അന്‍വറും സികെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അം​ഗങ്ങളാക്കാന്‍ ധാരണ
  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions