നാട്ടുവാര്‍ത്തകള്‍

യുകെയിലെ ആദ്യ വനിതാ ഏഷ്യന്‍ മേയര്‍ മഞ്ജുല സൂദ് വിടവാങ്ങി

യുകെയിലെ ആദ്യ വനിതാ ഏഷ്യന്‍ മേയറായ ഇന്ത്യന്‍ വംശജ മഞ്ജുല സൂദ് (80) അന്തരിച്ചു. ലെസ്റ്റര്‍ നഗരസഭയിലെ കൗണ്‍സിലറായും അസിസ്റ്റന്റ് മേയറായും അവര്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. അവരുടെ വിയോഗത്തില്‍ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍നിന്ന് അനുസ്മരണങ്ങള്‍ പ്രവഹിക്കുകയാണ്. 'പ്രചോദനമേകുന്ന വ്യക്തിത്വം', 'സമൂഹത്തിന്റെ സമര്‍പ്പിത നേതാവ്' എന്നിങ്ങനെയാണ് സഹപ്രവര്‍ത്തകരും പൊതുജനങ്ങളും മഞ്ജുല സൂദിനെ അനുസ്മരിക്കുന്നത്.

ലെസ്റ്ററിലെ സ്റ്റോണിഗേറ്റ് വാര്‍ഡിനെ പ്രതിനിധീകരിച്ച ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായിരുന്ന മഞ്ജുല സൂദ്, നഗരത്തിന്റെ ആദ്യ വനിതാ ഹിന്ദു കൗണ്‍സിലറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിച്ച അവര്‍, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സമുദായ ഐക്യം തുടങ്ങിയ മേഖലകളില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇന്ത്യയില്‍ നിന്ന് 1970- ല്‍ ലെസ്റ്ററിലെത്തിയ മഞ്ജുല സൂദ് പി.എച്ച്.ഡി പഠനത്തിനായാണ് യുകെയിലേക്ക് കുടിയേറിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇരുപത് വര്‍ഷത്തോളം പ്രൈമറി സ്കൂള്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു. അധ്യാപികയായും രാഷ്ട്രീയ പ്രവര്‍ത്തകയായും സമൂഹസേവകയായും നയിച്ച ജീവിതമാണ് അവര്‍ക്ക് ബ്രിട്ടീഷ് സമൂഹത്തില്‍ പൊതു സമ്മതി നേടി കൊടുത്തത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions