ക്രിസ്തുമസ് ദിനത്തില്‍ ഷെഫീല്‍ഡില്‍ ഉണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ 20 കാരന്‍ അത്യന്തം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. രാത്രി പതിനൊന്നരയോടെ ഉണ്ടായ സംഭവത്തില്‍ ഇയാള്‍ക്ക് നെഞ്ചിലാണ് വെടിയേറ്റത്. z
ഷെഫീല്‍ഡിലെ ഡാര്‍നല്‍ പ്രദേശത്ത് വില്‍ഫ്രെഡ് ഡ്രൈവില്‍ നടന്ന സംഭവം അറിഞ്ഞയുടന്‍ തന്നെ എമര്‍ജന്‍സി വിഭാഗമെത്തി കുത്തേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അയാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമ കുറ്റത്തിന് പ്രായം ഇരുപതുകളിലുള്ള നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്. സംഭവം നടന്ന സ്ഥലം പോലീസ് വേലി കെട്ടിത്തിരിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.