അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി ജിജിമോന്‍ കെ സ്റ്റീഫന്റെ(55) സംസ്‌കാരം 30ന് (ചൊവ്വാഴ്ച) നടക്കും. രാവിലെ എട്ടു മണിയ്ക്ക് സെന്റ് ജോസഫ്‌സ് കാത്തലിക് ചര്‍ച്ചിലാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. രാവിലെ എട്ടു മണിയ്ക്ക് കുര്‍ബ്ബാനയും 9.30യ്ക്ക് പൊതുദര്‍ശനവും നടക്കും. 11 മണിയ്ക്ക് സംസ്‌കാര ശുശ്രൂഷകള്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്ക് അവസാന നോക്കു കാണാനുള്ള സമയവും ആയിരിക്കും. 12 മണിയോടെ പള്ളിയില്‍ നിന്നും സെമിത്തേരിയിലേക്ക് കൊണ്ടുപോകും. സ്‌റ്റോക്ക് സെമിത്തേരിയില്‍ അവസാന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സംസ്‌കരിക്കും. അവിടെ പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതല്ല.
പള്ളിയുടെ വിലാസം
St Joseph’s Catholic Church, Hall Street, Bur-slem, Stoke-on-Trent, ST6 4BB
സെമിത്തേരിയുടെ വിലാസം
Stoke (Hartshill) Cemetery, Queens Road, Hartshill, Stoke-on-Trent, ST4 7LH
ഇവിടെയുള്ള മലയാളികള്‍ സ്‌നേഹത്തോടെ ജിജിമോന്‍ ചേട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം പ്രാദേശിക മലയാളി സമൂഹത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട സുഹൃത്തായിരുന്നു. കോട്ടയം ബ്രഹ്മമംഗലം സ്വദേശിയാണ് ജിജിമോന്‍. നഴ്സായ ഭാര്യ ജോസ്സി ജിജി തയ്യിലിന്റെ വിസയിലാണ് യുകെയിലെത്തിയത്. നേഹ, ജോയല്‍ എന്നീ രണ്ടുകുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. ദീര്‍ഘനാളായി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. ഇവിടത്തെ മലയാളി അസോസിയേഷന്‍ കെ.സി.എയിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ജിജിമോന്‍.